»   » നീതു ചന്ദ്രയും 28 സിഗരറ്റും

നീതു ചന്ദ്രയും 28 സിഗരറ്റും

Posted By:
Subscribe to Filmibeat Malayalam

സിഗരറ്റ് വലി പഠിയ്ക്കണമെങ്കില്‍ ഇനി ബോളിവുഡ് താരം നീതു ചന്ദ്രയ്ക്ക് ശിഷ്യപ്പെട്ടോളു. പുകവലി പഠിയ്ക്കാനായി ഒന്നും രണ്ടുമല്ല, 28 സിഗരറ്റാണ് ഈ ബോളിവുഡ് സുന്ദരി എരിച്ചു തീര്‍ത്തത്.

അമീര്‍ സംവിധാനം ചെയ്യുന്ന ആദി ഭഗവാന്റെ സെറ്റിലാണ് സംഭവം. സിനിമയില്‍ നീതു സിഗരറ്റ് വലിയ്ക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. എന്നാല്‍ നടിയ്ക്ക് പുകവലിയുടെ എബിസിഡി അറിയാത്തത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി.

വിരലിനിടയില്‍ സിഗരറ്റ് പിടിയ്ക്കാന്‍ നേരാവണ്ണം അറിയാത്ത നീതുവിനെ സംവിധായകന്‍ അമീര്‍ തന്നെയാണ് അതൊക്കെ പഠിപ്പിച്ചത്. വ്യത്യസ്തമായ ശൈലിയില്‍ സിഗരറ്റ് പിടിയ്ക്കാനൊക്കെ നീതു പഠിച്ചുവത്രേ. എന്നാലിതിനിടെ 28 സിഗരറ്റാണ് കത്തി തീര്‍ന്നതെന്ന് മാത്രം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam