»   » ആക്ഷന്‍ കിങ് അര്‍ജ്ജുന് കാലിടറുന്നു

ആക്ഷന്‍ കിങ് അര്‍ജ്ജുന് കാലിടറുന്നു

Posted By:
Subscribe to Filmibeat Malayalam
Arjun
ആക്ഷന്‍ കിങ് അര്‍ജ്ജുന് തമിഴകത്ത് കാലിടറുകയാണ്. നാല്‍പതുകളിലെത്തി നില്‍ക്കുന്ന താരം കടുത്ത മത്സരമാണ് യുവതാരങ്ങളില്‍ നിന്നും നേരിടുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായെത്തുന്ന യുവതാര സിനിമകള്‍ ലക്ഷ്യമിടുന്നത് അര്‍ജ്ജുന്‍ ആരാധകരെയാണ്.

ഒട്ടേറെ വര്‍ഷങ്ങള്‍ അര്‍ജ്ജുന്‍ കയ്യടക്കിവെച്ചിരുന്ന ആക്ഷന്‍ കിങ് പദവി നോട്ടമിട്ട് ഒരുപിടി യുവതാരങ്ങളാണ് രംഗത്തുള്ളത്. വിശാല്‍, അരുണ്‍ വിജയ് പോലുള്ള താരങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. അര്‍ജ്ജുന്‍ ചിത്രങ്ങളുടെ പ്രധാന മാര്‍ക്കറ്റായിരുന്ന ബി-സി ക്ലാസ് തിയറ്ററുകളുടെ തകര്‍ച്ചയും താരത്തിന് ഭീഷണിയാകുന്നു.

അര്‍ജ്ജുന്റെ അവസാന സിനിമകളായ ദുരൈ, തിരുവണ്ണാമലൈ എന്നീ സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ ഒരു ചലനവും സൃഷ്ടിയ്ക്കാനായിരുന്നില്ല. വര്‍ഷങ്ങളായി ഷൂട്ടിങ് തുടരുന്ന വന്ദേമാതരം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ മിനിമം ഗ്യാരണ്ടി നടന്‍ എന്ന ഇമേജ് അര്‍ജ്ജുന് നഷ്ടപ്പെടുകയാണെന്ന് സിനിമാ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു.
'
കരിയറില്‍ ഒരു തിരിച്ചുവരവിന് ശ്രമിയ്ക്കുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം ജി കിച്ച സംവിധാനം ചെയ്ത 'മാസി'യാണ്. പതിവ് അര്‍ജ്ജുന്‍ പടങ്ങള്‍ പോലെ ഗ്ലാമര്‍ മാത്രം ലക്ഷ്യമാക്കി രണ്ട് നായികമാര്‍ ചിത്രത്തിലുണ്ട്. ഹേമ, അര്‍ച്ചന എന്നിവര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അര്‍ജ്ജുന്‍ അഭിനയിക്കുന്നത്.

കോളിവുഡിലെ നിലനില്‍പിനും ആക്ഷന്‍ കിങ് എന്ന വിശേഷണത്തോട് നീതി പുലര്‍ത്താനും അര്‍ജ്ജുന് ഒരു വിജയം കൂടിയേ തീരൂ. മാസിയിലൂടെ അര്‍ജ്ജുന് അത് കഴിയുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam