»   » നമിതയെ തട്ടിക്കൊണ്ടു പോയി; രക്ഷപ്പെടുത്തി

നമിതയെ തട്ടിക്കൊണ്ടു പോയി; രക്ഷപ്പെടുത്തി

Posted By:
Subscribe to Filmibeat Malayalam
Namitha
തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി നമിതയെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്ന് നിന്ന് തട്ടിക്കൊണ്ടുപോയി. നമിതയുടെ ആരാധകനാണ് ഡ്രൈവര്‍ ചമഞ്ഞ് കാറില്‍ തട്ടിയെടുത്ത് കടന്നത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

കരൂരില്‍ ചലച്ചിത്ര നടന്‍ എസ്എസ് രാജേന്ദ്രനെ ആദരിക്കാനായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി നമിത ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോയതായിരുന്നു.

നമിതയോടൊപ്പം അവരുടെ മാനേജര്‍ ജോണുമുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്ന് നമിത പുറത്തെത്തിയ ഉടന്‍ െ്രെഡവറുടെ വേഷത്തില്‍ പെരിയസ്വാമി എന്ന യുവാവ് എത്തി. നമിതയെ കൊണ്ടുപോകാനായി സംഘാടകര്‍ അയച്ചതാണെന്ന് അറിയിച്ചു. ഉടനെ നമിതയും ജോണും കാറില്‍ കയറി യാത്ര തുടങ്ങുകയും ചെയ്തു.

ഇതിനിടെ നമിതയെ കൊണ്ടുപോകാനായി സംഘാടകര്‍ നിയോഗിച്ച യഥാര്‍ഥ െ്രെഡവര്‍ വിമാനത്താവളത്തില്‍ എത്തി. നമിതയെ കയറ്റി ഒരു കാര്‍ വിമാനത്താവളത്തില്‍ നിന്നു പോയതറിഞ്ഞ്, യഥാര്‍ഥ െ്രെഡവര്‍ നമിതയെ കയറ്റിക്കൊണ്ടു പോയ കാറിനെ അതിവേഗം പിന്തുടരുകയായിരുന്നു. തുടര്‍ന്ന് നമിത സഞ്ചരിച്ച കര്‍ തടഞ്ഞുനിര്‍ത്തി പെരിയസ്വാമിയെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.

നമിതയോടുള്ള കടുത്ത ആരാധന കാരണമാണ് കടത്തിക്കൊണ്ടുപോയതെന്ന് പെരിയസ്വാമി പോലീസില്‍ മൊഴി നല്കി. നടിയ്‌ക്കൊപ്പം കുറച്ചു സമയം ചെവഴിയ്ക്കാനാണ് താന്‍ ഈ സാഹസം നടത്തിയതെന്ന് ഇയാള്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam