വിടിവി 2: ഗൗതം-ചിമ്പു വീണ്ടും

വിടിവിയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ക്കൊരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്. ഈ സിനിമയുടെ അണിയറക്കാര്‍ വീണ്ടും ഒന്നിയ്ക്കുകയാണ്.അതു ഒരു രണ്ടാം ഭാഗത്തിനു വേണ്ടി. ഗൗതം മേനോന്റെ തന്നെ സംവിധാനത്തില്‍ വിണ്ണൈതാണ്ടി വരുവായേന്‍ എന്നൊരു സിനിമയാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. കാര്‍ത്തിക്കായി ചിലമ്പരശന്‍ തന്നെ വേഷമിടുമ്പോള്‍ ജെസ്സിയായി തൃഷയുണ്ടാവുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജെസ്സിയായി വേഷമിടാന്‍ വീണ്ടും താത്പര്യമുണ്ടെന്ന് തൃഷ പറഞ്ഞിരുന്നു. വിടിവി 2ലും തൃഷയെ ഉള്‍പ്പെടുത്താന്‍ ഗൗതം തയാറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിമ്പു ഫാന്‍സിന്റെ വെബ്‌സൈറ്റ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വിടിവി 2ന്റെ വര്‍ക്കുകള്‍ ഉടന്‍ തുടങ്ങാനുള്ള സാധ്യതകള്‍ തുലോം കുവാണ്. ചിമ്പു നായകനാവുന്ന പോടാ പോടി, വേട്ടൈ മന്നന്‍ വിടിവിയുടെ ഹിന്ദി റീമേക്ക് എന്നീ പ്രൊജക്ടുകള്‍ക്ക് ശേഷമേ വിണ്ണൈതാണ്ടി വരുവായേന്‍ തുടങ്ങുകയുള്ളൂ.


Click it and Unblock the Notifications











