»   » കമല്‍- സോനാക്ഷി ചിത്രം വിശ്വരൂപം

കമല്‍- സോനാക്ഷി ചിത്രം വിശ്വരൂപം

Posted By:
Subscribe to Filmibeat Malayalam
Kamal and Sonakshi
കമല്‍ഹാസനും ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് വിശ്വരൂരം എന്ന് പേരിട്ടു.

ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രശസ്ത ഹോളിവുഡ് ചിത്രം ഹാനിബാളിനെ അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സംവിധായകന്‍ നിഷേധിച്ചിട്ടുണ്ട്.

മുമ്പിറങ്ങിയ ഒരു ചിത്രവുമായും ഇതിന് സാദൃശ്യമുണ്ടാകില്ലെന്നും ഒന്നിന്റെയും റീമേക് അല്ലെന്നും സെല്‍വരാഘവന്‍ പറയുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം തയ്യാറാക്കുക.

100 ദിവസത്തില്‍ താഴെ നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് കമലും സെല്‍വരാഘവനും ആലോചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് തയ്യാറാക്കി വരുകയാണ് ഇരുവരും ഇപ്പോള്‍.

ഹൈദരാബാദ്, ചെന്നൈ, ലണ്ടന്‍ എന്നിവയാണ് ലൊക്കേഷനുകള്‍. ഏപ്രില്‍ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. നേരത്തേ ചിത്രത്തില്‍ നായികയായി സോനാക്ഷി സിന്‍ഹയ്ക്ക് ക്ഷണം ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. ദബാങ് എന്ന ചിത്രത്തിലെ സോനാക്ഷിയുടെ പ്രകടനം കണ്ടാണ് കമല്‍ അവരെ നായികയാക്കാന്‍ തീരുമാനിച്ചത്.

ഒരു തുടക്കക്കാരിയെന്ന നിലയ്ക്ക് കമലിന്റെ നായികയാവാന്‍ ലഭിച്ച അവസരം സോനാക്ഷിയുടെ കരിയറിലെ ഒരു വലിയ നേട്ടം തന്നെയാണ്. വളരെ പ്രതീക്ഷകളോടെയാണ് താന്‍ തന്നെ ആദ്യ തെന്നിന്ത്യന്‍ ചിത്രത്തെ കാണുന്നതെന്നാണ് സോനാക്ഷി പറയുന്നത്. കമലിനൊപ്പം അഭിയിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും താരം പറയുന്നു.

English summary
Kamal Haasan who stunned the audience with his versatile roles is all set to impress us again. His upcoming film which will be directed by Selvaraghavan and stars Sonakshi Sinha has been reportedly titled ‘Viswaroopam’. The film will be released in Telugu, Tamil and Hindi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam