»   » കഥാപാത്രത്തിന്റേ പേര്: ഗൗതം മേനോന്‍ കുരുക്കില്‍

കഥാപാത്രത്തിന്റേ പേര്: ഗൗതം മേനോന്‍ കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam
പ്രശസ്ത സംവിധായകന്‍ ഗൗതം മേനോനെതിരെ ശിവസേന രംഗത്ത്. നടുനിശി നായ്ക്കള്‍ എന്ന പുതിയ ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഗൗതമിനെതിരെ ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

ലൈംഗിക അരാജകത്വത്തിന്റെയും ലൈംഗിക ചൂഷണങ്ങളുടെയും കഥ പറയുന്ന ചിത്രത്തില്‍ വളര്‍ത്തമ്മയ്ക്ക് നല്‍കിയിരിക്കുന്ന പേര് മീനാക്ഷിയെന്നാണ്. എന്നാല്‍ തമിഴകത്തിന്റെ ദേവിയായ മീനാക്ഷിയുടെ പേരിനെ ഗൗതം അപമാനിച്ചുവെന്നാണ് ശിവസേന പറയുന്നത്. ചിത്രത്തിലെ വളര്‍ത്തമ്മവളര്‍ത്തുമകനുമായി അവിഹിതബന്ധത്തിലേര്‍പ്പെടുന്നയാളാണ്.

ഇത്തരമൊരു കഥാപാത്രത്തിന് ദേവിയുടെ പേര് നല്‍കിയതാണ് ശിസവേനയ്ക്ക് പിടിയ്ക്കാത്തത്. ഒരാഴ്ച സമയത്തിനുള്ളില്‍ കഥാപാത്രത്തിന്റെ പേര് മാറ്റിയില്ലെങ്കില്‍ ഗൗതം മേനോന്റെ വീട് വളയും എന്നാണ് ശിവസേനയുടെ മുന്നറിയിപ്പ്.

നടുനിശി നായ്കളില്‍ ഉള്ള മീനാക്ഷി എന്ന കഥാപാത്രത്തിന്റെ പേരുമാറ്റാന്‍ ഞങ്ങള്‍ ഒരാഴ്ച സമയം തരാം. ഇല്ലെങ്കില്‍ ഗൌതം മേനോന്റെ വീടുവളഞ്ഞ് പ്രതിഷേധം അറിയിക്കാനാണ് ഞങ്ങളുടെ തീരുമാനം. വളര്‍ത്തമ്മയെ സ്വന്തം അമ്മയെപ്പോലെ കരുതുന്നതാണ് തമിഴ് സംസ്‌കാരം.

എന്നാല്‍ ഇതിന് നേരെ വിപരീതമാണ് സിനിമ. മീനാക്ഷി എന്ന പേരിന് പകരം മേരി എന്നോ ഫാത്തിമ എന്നോ എന്തുകൊണ്ട് പേരിട്ടില്ല? അങ്ങിനെ ചെയ്താല്‍ ഗൌതം മേനോന്‍ വിവരമറിയും. തമിഴ് ഭഗവതിയെ അപമാനിക്കാന്‍ ആരാണ് ഗൌതം മേനോനെ പ്രേരിപ്പിച്ചത് എന്നറിയണം- ശിവസേനയുടെ തമിഴ്‌നാട് ഘടകം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇതേ കാരണങ്ങള്‍ ആരോപിച്ച്, ഗൗതം മേനോന്റെ വീട്ടിലേക്ക് അര്‍ദ്ധരാത്രിയില്‍ നായ്ക്കളുമായി പോയി പ്രതിഷേധം അറിയിക്കുമെന്ന് ഹിന്ദുമുന്നണിയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതേവരെ ഇതിനോട് രണ്ടിനോടും ഗൗതം മേനോന്‍ പ്രതികരിച്ചിട്ടില്ല.

നടുനിശി നായ്ക്കളില്‍ പിതാവ് മകനെ സ്വവര്‍ഗഭോഗികള്‍ക്ക് നല്‍കുന്നതുപോലുള്ള ഒട്ടേരെ അരോജകത്വം തോന്നിക്കുന്ന സീനുകള്‍ ഉണ്ട്. സിനിമ പകുതിയാകമ്പോഴേയ്ക്കും പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

English summary
Gautham Menon's 'Nadunisi Naaygal' has incurred the wrath of certain sections of the society for its 'content' which allegedly portrayed human relationships in 'bad light'. Shiva Sena has now come down heavily on the film and its director.In a statement, the Tamil Nadu unit of the Shiva Sena said, "It is unimaginable to see that the culture and tradition of our Tamil land and Hindu sentiments disrespected in ‘Nadunisi Naaygal’. It has been the case in some of the earlier films of Gautham Menon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam