»   » കാവല്‍ക്കാരനില്‍ ഇളയദളപതിയുടെ പുതിയ മുഖം

കാവല്‍ക്കാരനില്‍ ഇളയദളപതിയുടെ പുതിയ മുഖം

Posted By:
Subscribe to Filmibeat Malayalam
Vijay
നീണ്ട ഇടവേളയ്ക്ക് ശേഷം സ്ഥിരം ഫോര്‍മുലകളില്‍ നിന്നും മാറി ഒരു വിജയ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. പഞ്ച് ഡയലോഗുകളും പറന്നു പോകുന്ന വില്ലന്‍മാരുമൊന്നും ഈ സിനിമയില്‍ പ്രതീക്ഷിയ്‌ക്കേണ്ട. സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന കാവല്‍ക്കാരനിലാണ് ഇളയദളപതി വിജയ് യുടെ പുതിയ മുഖം പ്രേക്ഷകര്‍ക്ക് കാണാനാവുക.

ഒരേ ചട്ടക്കൂടില്‍ പുറത്തിറങ്ങുന്ന വിജയ് ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നിരുന്നത്.  സ്ഥിരം ഫോര്‍മുലയുമായി അടുത്ത കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം പരാജയമേറ്റുവാങ്ങുകയും ചെയ്തു.. ഈ പശ്ചാത്തലത്തിലാണ് വിജയ് വഴിമാറി നടക്കുന്നത്.

കാവല്‍ക്കാരനില്‍ ഒരു പുതിയ വിജയ്‍യിനെയാണ് സംവിധായകന്‍ അവതരിപ്പിയ്ക്കുന്നത്. നായകന്റെ വരവ് പ്രമാണിച്ച് ഒരു അടിപൊളി പാട്ടൊന്നും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹീറോയിസം ഉയര്‍ത്താനുള്ള പഞ്ച് ഡയലോഗുകളും പുട്ടിന് പീരയെന്ന പോലെ പാട്ടിന് ശേഷമുള്ള സംഘട്ടനങ്ങളും സംവിധായകന്‍ പാടേ ഒഴിവാക്കിയെന്നാണ് കേള്‍ക്കുന്നത്. അസിന്‍ നായികയാവുന്ന ചിത്രത്തില്‍ പതിവ് വിജയ് പടങ്ങളിലെ നടിമാരുടെ ഗ്ലാമര്‍ സീനുകളും ഉണ്ടാകില്ല.

താരത്തിന്റെ ഭാഗത്തു നിന്നുള്ള ഒരിടപെടലും ഇല്ലാതെയാണ് സിദ്ദിഖ് സിനിമയൊരുക്കുന്നത്. വിജയ്‍യിന്റെ പെട്ടെന്നുള്ള ട്രാക്ക് മാറ്റം കോളിവുഡിനെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മാറ്റം നല്ലതിനാവുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam