»   » ബില്ല 2ല്‍ നായികയായി അനുഷ്ക

ബില്ല 2ല്‍ നായികയായി അനുഷ്ക

Posted By:
Subscribe to Filmibeat Malayalam
Anushka Shetty
കോളിവുഡില്‍ നയന്‍താര താരറാണിപ്പട്ടം അരക്കിട്ടുറപ്പിച്ച ബില്ലയുടെ രണ്ടാം ഭാഗത്തില്‍ അനുഷ്‌ക്ക നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്ത് തന്നെ നായകനാവുന്ന ബില്ല 2ന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിയ്ക്കുമെന്നാണ് സൂചനകള്‍

ബില്ലയുടെ വന്‍വിജയത്തിന് പിന്നില്‍ നയന്‍സിന്റെ ഗ്ലാമറും ഒരു കാരണമായിരുന്നു. അത്തരമൊരു ട്രെന്‍ഡ് സൃഷ്ടിയ്ക്കാന്‍ കഴിയുന്ന താരത്തെ തേടി സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്‍ നടത്തിയ അന്വേഷണം ചെന്നെത്തിയിരിക്കുന്നത് അനുഷ്‌ക്കയിലാമ്. എന്നാല്‍ തമിഴില്‍ കൂടുതല്‍ ശരീരപ്രദര്‍ശത്തിന് അനുഷ്‌ക്കയ്ക്ക് താത്പര്യമില്ല.

തെലുങ്കുമായി താരതമ്യം ചെയ്യുമ്പോള്‍ സിങ്കത്തിലും വേട്ടൈക്കാരനിലും അനുഷ്‌ക്ക തീരെ കുറഞ്ഞ അളവിലാണ് ഗ്ലാമര്‍ പ്രദര്‍ശത്തിന് തയാറായിരുന്നത്. വരാനിയ്ക്കുന്ന വിക്രം ചിത്രത്തില്‍ അനുഷ്‌ക്കയ്ക്ക് ഗ്ലാമര്‍ റോളല്ലെന്ന് മാത്രമല്ല, സിനിമയില്‍ ഒരു ഗാനരംഗത്തില്‍ നടി പ്രത്യക്ഷപ്പെടുന്നില്ല. നടിയുടെ ചുവടുമാറ്റമാണ് വിഷ്ണുവര്‍ദ്ധനെ നിരാശനാക്കുന്നത്. തീരുമാനങ്ങള്‍ മാറ്റിയാല്‍ ബില്ല 2ല്‍ അനുഷ്‌ക്ക തന്നെ നായികയാവുമെന്നാണ് കോളിവുഡ് വിശ്വസിയ്ക്കുന്നത്.

ഓര്‍ക്കുക, ബില്ലയില്‍ നയന്‍സിന്റെ ടൂപീസ് നമ്പര്‍ തെലുങ്കില്‍ ഹിറ്റാക്കിയത് അനുഷ്‌ക്കയായിരുന്നു. തമിഴിലും അനുഷ്‌ക്ക ചരിത്രം ആവര്‍ത്തിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

രജനിയെ നായകനാക്കി ഒറിജനല്‍ ബില്ല നിര്‍മ്മിച്ച കെ ബാലാജിയുടെ മകന്‍ സുരേഷ് ബാലാജി നിര്‍മിയ്ക്കുന്ന ബില്ല 2ന് യുവാന്‍ ശങ്കറാണ് സംഗീതം പകരുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam