»   » സാരിയുടുത്ത്‌ പൂളിലിറങ്ങാന്‍ പറ്റില്ല: പ്രിയാമണി

സാരിയുടുത്ത്‌ പൂളിലിറങ്ങാന്‍ പറ്റില്ല: പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam
Priyamani
ഞാന്‍ തുണിയഴിച്ചാല്‍ നിങ്ങള്‍ക്കെന്താ ചോദിയ്‌ക്കുന്നത്‌ ദേശീയ പുരസ്‌ക്കാര ജേത്രി പ്രിയാമണിയാണ്‌. ചോദ്യം പത്രക്കാരോടും. താന്‍ ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളാണ്‌ താരത്തെ രോഷത്തിലാഴ്‌ത്തുന്നത്‌.

ഞാന്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്‌ ഇത്ര വലിയ പുകിലൊന്നും ഉണ്ടാക്കേണ്ട, മറ്റുള്ള പല നടിമാരും എന്നെക്കാള്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. അവരോടൊന്നുമില്ലാത്ത ചോദ്യങ്ങള്‍ എന്നോടെന്തിന്‌ പ്രിയാമണി ചോദിയ്‌ക്കുന്നു.

പുതിയ തെലുങ്ക്‌ ചിത്രമായ ദ്രോണയില്‍ ഞാന്‍ സിംഗിള്‍പീസ്‌ സ്യൂട്ടില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. നിങ്ങള്‍ക്കാര്‍ക്കെങ്കിലും സാരി വാരി ചുറ്റി സ്വിമ്മിംഗ്‌ പൂളില്‍ ഇറങ്ങാന്‍ കഴിയുമോ? പ്രിയാമണി തുടരുന്നു. ഇനിയെങ്കിലും പത്രക്കാര്‍ ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും താരം അഭ്യര്‍ത്ഥിയ്‌ക്കുന്നുണ്ട്‌.

പുരസ്‌ക്കാരത്തിന്‌ അര്‍ഹയാക്കിയ പരുത്തിവീരനിലെ കഥാപാത്രമാണ്‌ ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന്‌ താരം തിരിച്ചറിയുന്നുണ്ട്‌. പരുത്തിവീരനില്‍ അഭിനയിച്ചത്‌ കൊണ്ട്‌ എന്നും അത്തരം വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടണമെന്ന്‌ കരുതുന്നത്‌ ശരിയല്ലെന്നും പ്രിയാമണി പറയുന്നു.

ഭരത്‌ നായകനാകുന്ന അറുമുഖത്തിലും പൃഥ്വിയുടെ നായികയായി മണിരത്‌നത്തിന്റെ അശോകവനത്തിലുമാണ്‌ പ്രിയാമണി ഇപ്പോള്‍ അഭിനയിക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam