»   » കളവാണി പയ്യന് രഹസ്യക്കല്യാണം

കളവാണി പയ്യന് രഹസ്യക്കല്യാണം

Posted By:
Subscribe to Filmibeat Malayalam
Vimal
കളവാണി ഫെയിം വിമല്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പശങ്ക, കളവാണി എന്നീ ഹിറ്റുകളോടെ തമിഴിലെ പുതിയ താരോദയമായി മാറിയ വിമല്‍ പുതിയ ചിത്രമായ ഏദന്റെ സെറ്റില്‍ നിന്നും മുങ്ങിയാണത്രേ കാമുകിയെ സ്വന്തമാക്കിയത്.

സ്വാമിമലൈ സ്വദേശിനിയും ബാല്യകാലസഖിയുമായ പ്രിയദര്‍ശിനിയെയാണ് സിനിമാ സ്‌റ്റൈലില്‍ വിമല്‍ ജീവിതസഖിയാക്കിയത്. ചെന്നൈയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് പ്രിയദര്‍ശിനിയെന്ന് അറിയുന്നു.

ബാല്യത്തിലെയുള്ള ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തിയായി എതിര്‍ത്തു. ഇതേതുടര്‍ന്നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചത്. എന്തായാലും വിമലിന്റെ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടന്നത്. ഭാര്യവീട്ടുകാരുമായുള്ള പ്രശ്‌നങ്ങളെല്ലാം ഒതുക്കി അടുത്തു തന്നെ ചെന്നൈയില്‍ ഗംഭീരമൊരു വിവാഹസത്ക്കാരമൊരുക്കാനുള്ള ശ്രമത്തിലാണ് വിമല്‍.

2010ലെ തമിഴിലെ ഹിറ്റുകളിലൊന്നായ കളവാണിയില്‍ വിമല്‍ അവതരിപ്പിച്ച കാമുകന്റെ കഥാപാത്രവും കാമുകിയെ ഒളിച്ചുകടത്തി വിവാഹം കഴിയ്ക്കുന്നതോടെയാണ് അവസാനിയ്ക്കുന്നത്. ശുഭാന്ത്യത്തോടെയുള്ള ക്ലൈമാക്‌സ് വിമലിന്റെ ജീവിതത്തിലും ഉണ്ടാവുമെന്ന് കരുതാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam