»   » തിര. ചട്ടലംഘനം: നടി ഖുശ്ബു അറസ്റ്റില്‍

തിര. ചട്ടലംഘനം: നടി ഖുശ്ബു അറസ്റ്റില്‍

Posted By:
Subscribe to Filmibeat Malayalam
Khushboo
ഡിഎംകെ ക്യാമ്പിലെ ഗ്ലാമര്‍ താരമായ നടി ഖുശ്ബു അറസ്റ്റില്‍. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് നടി അറസ്റ്റിലായത്. നടിയ്‌ക്കെതിരെ രണ്ട് കേസുകളും ചുമത്തിയിട്ടുണ്ട്. വിജയ്‌യും വിജയകാന്തും അണിനിരക്കുന്ന എഡിഎഐംകെ പാളയത്തെ കരുണാനിധിയുടെ ഡിഎംകെ പ്രതിരോധിയ്ക്കുന്നത് ഖുശ്ബുവു വടിവേലുവിനെയും മുന്‍നിര്‍ത്തിയാണ്.

ചെന്നൈയിലെ പളനിച്ചെട്ടി പ്രദേശത്ത് പ്രചാരണത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയെന്ന പരാതിയാണ് നടിയ്‌ക്കെതിരെ ഉയര്‍ന്നിരയ്ക്കുന്നത്. യാതൊരു അനുവാദവും വാങ്ങാതെയായിരുന്നു നടി ഖുശ്ബുവിന്റെ പ്രചാരണമെന്ന് പൊലീസ് അറിയിച്ചു. ഖുശ്ബുവിന്റെ വാഹനത്തിന് അകടമ്പടി സേവിച്ചിരുന്ന എട്ടോളം കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

2ജി സ്‌പെക്ട്രം ഇടപാടില്‍ മുഖംനഷ്ടപ്പെട്ട തിരഞ്ഞെടുപ്പില്‍ പ്രതിരോധത്തിലായ ഡിഎംകെ ക്യാമ്പിനേറ്റ തിരിച്ചടിയായാണ് ഖുശ്ബുവിന്റെ അറസ്റ്റിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം നടന്‍ വിജയകാന്തിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് വടിവേലുവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

English summary
Khushboo, who always remain at the centre of controversies, was arrested in Tamil Nadu for violating the election norms set by the election commission. Two cases have been lodged against the popular actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam