»   » നാലരക്കോടിയുടെ ആടയാഭരണങ്ങളുമായി ശ്രിയ

നാലരക്കോടിയുടെ ആടയാഭരണങ്ങളുമായി ശ്രിയ

Posted By:
Subscribe to Filmibeat Malayalam
Shriya
വിക്രം-ശ്രിയ ജോഡികള്‍ ഒന്നിയ്‌ക്കുന്ന കന്തസ്വാമി റിലീസിന്‌ തയാറെടുക്കുന്നു. സൂസി ഗണേശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കന്തസ്വാമി ഏറെ പ്രത്യേകതകളോടെയാണ്‌ പ്രദര്‍ശനത്തിനെത്തുന്നത്‌. പണം വാരിയെറിഞ്ഞ്‌ നിര്‍മ്മിച്ചിരിയ്‌ക്കുന്ന കന്തസ്വാമിയിലെ ഗാനരംഗങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു.

ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ മാത്രം 4.5 കോടിയുടെ ആടയാഭരണങ്ങളിഞ്ഞാണ്‌ ശ്രിയ പ്രത്യക്ഷപ്പെടുന്നത്‌. വസ്‌ത്രത്തിന്‌ മാത്രം 26 ലക്ഷം ചെലവായപ്പോള്‍ നാലുകോടിയുടെ ആഭരണങ്ങളാണ്‌ ശ്രിയ അണിഞ്ഞിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇരുപത്‌ കൊല്ലം മുമ്പ്‌ ഭാഗ്യരാജ്‌ നായകനായ രാസുക്കുട്ടി എന്ന ചിത്രത്തില്‍ നടി ഐശ്വര്യ ഒരു ലക്ഷം രൂപയുടെ സാരി ധരിച്ചത്‌ വലിയ സംഭവമായി കൊട്ടിഘോഷിയ്‌ക്കപ്പെട്ടിരുന്നു. അവിടെ നിന്നാണ്‌ നാലരക്കോടിയുടെ ആഡംബരത്തിലേക്ക്‌ തമിഴ്‌ സിനിമ എത്തിനില്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam