»   » പൊങ്കലിന് രജനി കുടുംബത്തിന്റെ 3 സിനിമകള്‍

പൊങ്കലിന് രജനി കുടുംബത്തിന്റെ 3 സിനിമകള്‍

Posted By: Super
Subscribe to Filmibeat Malayalam
Sneha
പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി രജനി കുടുംബത്തിന്റെ മൂന്ന് സിനിമകള്‍ തിയറ്ററുകളിലേക്ക്. രജനികാന്ത് ചിത്രങ്ങള്‍ ഒന്നും റിലീസിനില്ലെങ്കിലും പൊങ്കല്‍ പ്രമാണിച്ച് ജനുവരി 14ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കാളിത്തമുള്ള മൂന്ന് സിനിമകളാണ് റിലീസ് ചെയ്യുന്നത്.

രജനിയുടെ മരുമകനായ ധനുഷ് അഭിനയിച്ച കുട്ടിയാണ് ഒരു ചിത്രം.ശ്രീയ സരണ്‍ നായികയാവുന്ന ചിത്രത്തിന്റെ സംവിധായകന് മിത്രന്‍ ജവഹറാണ്.

ധനുഷിന്റെ സഹോദരന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ആയിരത്തില്‍ ഒരുവനാണ് മറ്റൊരു സിനിമ. പരുവത്തിവീരന്‍ ഫെയിം കാര്‍ത്തി നായകനാവുന്ന ചിത്രത്തിന്റെ സഹസംവിധായികയായി രജനിയുടെ മൂത്തമകള്‍ ഐശ്വര്യ രംഗത്തുണ്ട്. ഈ സിനിമയുടെ വിശേഷങ്ങള്‍ ഇവിടെയും തീരുന്നില്ല, ആയിരത്തില്‍ ഒരുവനിലെ ഗാനമാലപിച്ചിരിയ്ക്കുന്നത് ഐശ്വര്യയും ധനുഷും ചേര്‍ന്നാണ്.

രജനിയുടെ ഇളയ മകള്‍ സൗന്ദര്യ നിര്‍മ്മിച്ച ഗോവയാണ് മൂന്നാമത്തെ ചിത്രം. ചെന്നൈ 600028, സരോജ എന്നീ സിനിമകള്‍ക്ക് ശേഷം വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയ് ആണ് നായകന്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam