»   » പ്രഭുദേവയുടെ സ്വത്തുക്കള്‍ കോടതി മരവിപ്പിച്ചു

പ്രഭുദേവയുടെ സ്വത്തുക്കള്‍ കോടതി മരവിപ്പിച്ചു

Posted By:
Subscribe to Filmibeat Malayalam
Prabhu and Ramlath
കാമുകി നയന്‍താരയുടെ പേരിലേയ്ക്ക് തന്റെ പേരിലുള്ള ആസ്തികള്‍ മാറ്റാനുള്ള പ്രഭുദേവയുടെ നീക്കം ഭാര്യ റംലത്തിന്റെഅഭ്യര്‍ത്ഥന പ്രകാരം കോടതി തടഞ്ഞു. പ്രഭുദേവ-നയന്‍താര വിവാഹത്തിനെതിരെ നിയമയുദ്ധം തുടങ്ങിയ റംലത്തിന്റെ ആദ്യവിജയമാണിത്.

പ്രഭുദേവയുടെ ആസ്തികള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. റംലത്തിന്റെ പരാതി പ്രകാരമാണ് കോടതി നിര്‍ദ്ദേശം. അടുത്തിടെ പ്രഭുദേവ തന്റെ ആസ്തികളില്‍ ഒരു ഭാഗം നയന്‍താരയുടെ പേരിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇതിനു നിയമപ്രാബല്യം ഉണ്ടാവില്ല.

മറ്റാരുടെയും പേരിലേയ്ക്ക് കൈമാറ്റം ചെയ്യാനാവാത്ത വിധം പ്രഭുവിന്റെ സമ്പത്ത് മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. മാത്രമല്ല, പ്രഭുവിന്റെ ബാങ്ക് ബാലന്‍സ് സംബന്ധമായ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രഭുദേവ നയന്‍സിനെ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി പ്രഭു കാമുകിയുടെ പേരിലേയ്ക്ക് തന്റെ കുറെ ആസ്തികള്‍ മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു തടയിടാനാണ് റംലത്ത് കോടതിയെ സമീപിച്ചത്.

റംലത്ത് നല്‍കിയ പരാതിപ്രകാരം കുടുംബ കോടതിയില്‍ ഹാജരാകാത്ത നയന്‍താരയ്ക്കും പ്രഭുദേവയ്ക്കും കോടതിഅന്ത്യശാസനം നല്‍കിയിട്ടുണ്ട്. നവംബര്‍ 23ന് ഹാജരാകാത്ത പക്ഷം ഇരുവരെയും അറസ്റ്റു ചെയ്യാനാണ് കോടതിയുടെ നിര്‍ദ്ദേശം. ഇരുവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.

നയന്‍സും പ്രഭുവും ഡിസംബറില്‍ വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുകയാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് റംലത്ത് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍സിനോടും പ്രഭുവിനോടും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് പേരും നോട്ടീസ് കൈപ്പറ്റാന്‍ തയാറായിരുന്നില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam