»   » കോളിവുഡിലെ ഏറ്റവും വലിയ ഡൈവോഴ്‌സ് ഡീല്‍!

കോളിവുഡിലെ ഏറ്റവും വലിയ ഡൈവോഴ്‌സ് ഡീല്‍!

Posted By:
Subscribe to Filmibeat Malayalam
Ramalat
പാതിവ്രത്യത്തിന്റെ കാര്യത്തില്‍ 'സീത' ചമഞ്ഞ റംലത്തിന് പണമെറിഞ്ഞു തന്നെയാണ് പ്രഭുദേവ പാട്ടിലാക്കിയത്. മരിച്ചാലും വിവാഹമോചനത്തിന് തയാറല്ലെന്ന് പറഞ്ഞ റംലത്തിന് മുന്നില്‍ അഭിഭാഷകര്‍ മുഖേന പ്രഭു നല്‍കിയ വാഗ്ദാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. എന്നാലും ലഭിച്ച സൂചനകള്‍ പ്രകാരം കോളിവുഡിലെ ഏറ്റവും വലിയ ഡൈവോഴ്‌സ് ഡീലുകളിലൊന്നായി ഇത് മാറുമെന്ന് ഉറപ്പായിക്ക കഴിഞ്ഞു.

വിവാഹമോചനത്തിന് വേണ്ടി പ്രഭുദേവ തന്റെ സ്വത്തിലെ കാര്യമായൊരു വിഹിതം റംലത്തിന് നല്‍കാമെന്നാണ് സമ്മതിച്ചിരിയ്ക്കുന്നത്. പണത്തിന് പുറമെ ഒട്ടേറെ ആസ്തിവകകളും വിവാഹമോചന കരാറിന്റെ ഭാഗമായി റംലത്തിന് ലഭിയ്ക്കും.

ഇഞ്ചമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള കടലോര റിസോര്‍ട്ട്, അണ്ണാനഗറിലെ ആഡംബര ബംഗ്ലാവ്, ഹൈദരാബാദിലെ മൂന്നോളം ഫഌറ്റുകള്‍, രണ്ട് കാറുകള്‍ ആസ്തികളായി കൈമാറും. ഇതിന്റെയൊക്കെ മാര്‍ക്കറ്റ് വില 25-30 കോടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ നഷ്ടപരിഹാരമെന്ന നിലയ്ക്ക് 10 ലക്ഷം രൂപ പ്രഭു റംലത്ത് നല്‍കും.

ഹൈദരാബാദിലെയും ഈസ്റ്റ് കോസ്റ്റ് റോഡിലെയും സ്വത്തുവകകളില്‍ രണ്ട് മക്കള്‍ക്കും അവകാശമുണ്ടായിരിക്കും. മക്കളുടെ പഠനച്ചെലവും ആശുപത്രിച്ചെലവുകളും പ്രഭു തന്നെ വഹിയ്ക്കും. ഈ കരാര്‍ നടപ്പായിക്കഴിഞ്ഞാല്‍ ബാക്കിയുള്ള സ്വത്തുക്കളെല്ലാം പ്രഭുവിന് സ്വന്തമായിരിക്കും. അതിന്‍മേല്‍ യാതൊരു അവകാശവും റംലത്തിന് ഉന്നയിക്കാനാവില്ല. അതേ സമയം മക്കളെ കാണാനും അവരുമൊത്ത് സമയം ചെലവഴിയ്ക്കാനും പ്രഭുവിന് സാധിയ്ക്കും.

ഇങ്ങനെയൊരു മോഹനവാഗ്ദാനത്തില്‍ റംലത്ത് വീണുപോയില്ലെങ്കില്‍ മാത്രമേ അദ്ഭുതമുള്ളൂവെന്നാണ് കോടമ്പാക്കം ഇപ്പോള്‍ അടക്കം പറയുന്നത്. കഴിഞ്ഞ മാസം തമിഴ് നടന്‍ അരവിന്ദ് സ്വാമിയും ഭാര്യ ഗായത്രിയും പിരിഞ്ഞത് 75 ലക്ഷം നഷ്ടപരിഹാരം നല്‍കിയായിരുന്നു. ഇതുവെച്ചു നോക്കുമ്പോള്‍ റംലത്തിന് അടിച്ചത് ലോട്ടറി തന്നെ!!
മുന്‍ പേജില്‍
പണമൊഴുകി; റംലത്ത് വിവാഹമോചനത്തിന്

English summary
Prabhu Deva has worked out a "sweetheart deal" divorce settlement with his wife Ramlath. A joint affidavit signed by the couple was submitted in the 1st additional family court on Tuesday (Dec 28) seeking divorce by mutual consent.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam