»   » സൗന്ദര്യ രജനീകാന്തും സ്‌ക്രീനില്‍

സൗന്ദര്യ രജനീകാന്തും സ്‌ക്രീനില്‍

Posted By:
Subscribe to Filmibeat Malayalam
Soundarya Rajinikanth
കമല്‍ പുത്രിയ്‌ക്ക്‌ പിന്നാലെ രജനീകാന്തിന്റെ മകളും വെള്ളിത്തിരയിലേക്കെത്തുന്നു. ശ്രുതി ഹാസന്‍ നടിയായാണ്‌ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ നിര്‍മാതാവിന്റെ റോളിലാണ്‌ സൗന്ദര്യ രജനീകാന്ത്‌ സ്‌ക്രീനിലെത്തുക. സൗന്ദര്യയുടെ ആദ്യ ചലച്ചിത്രനിര്‍മാണ സംരംഭമായ ഗോവയിലൂടെയാണ്‌ രജനി പുത്രി സ്‌ക്രീനിലെത്തുക.

ചിത്രത്തിന്റെ അവസാനം അണിയറ പ്രവര്‍ത്തകരുടെ പേരെഴുതുമ്പോഴാണ്‌ സൗന്ദര്യയുടെ രംഗങ്ങളും സ്‌ക്രീനില്‍ ഉണ്ടാവുക. ഒരു കോളെജിന്റെ പശ്ചാത്തലത്തില്‍ വളരെ രസകരമായ രീതിയിലാണ്‌ സൗന്ദര്യയുടെ രംഗങ്ങള്‍ സംവിധായകന്‍ വെങ്കിട്ട്‌ പ്രഭു ചിത്രീകരിച്ചിരിയ്‌ക്കുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

സൗന്ദര്യയെ മാത്രമല്ല ചിത്രത്തിലെ മറ്റ്‌ അണിയറ പ്രവര്‍ത്തകരും ഈ രംഗങ്ങളിലുണ്ടാവും. സൂപ്പര്‍ സ്റ്റാറിന്റെ മകളുടെ സാന്നിധ്യം സിനിമയുടെ വിജയത്തിന്‌ സഹായകമാവുമെന്നാണ്‌ അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ചെന്നൈ 6000028, സരോജ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക്‌ ശേഷം വെങ്കട്ട്‌ പ്രഭു ഒരുക്കുന്ന ഗോവയില്‍ സുബ്രഹ്മണ്യപുരം ഫെയിം ജയ്‌ ആണ്‌ നായകന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam