വിലക്കുകള്‍ തകര്‍ത്തെറിഞ്ഞ് സുറ എത്തുന്നു

തമീന്‍സ് എന്ന വിതരണകമ്പനിയാണ് ഒന്നരക്കോടി രൂപയ്ക്ക് സുറയുടെ കേരളത്തിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത്. വിജയ്ക്ക് മലയാളി പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് വന്‍ തുകയ്ക്ക് സുറയുടെ വിതരണാവകാശം തമീന്‍സ് സ്വന്തമാക്കിയത്.
്
കേരളത്തില്‍ 50 ഓളം സെന്ററുകളില്‍ സുറ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. തമിഴ്‌നാടിനൊപ്പം കേരളത്തിലും റിലീസ് ചെയ്തില്ലെങ്കില്‍ ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് വിതരണക്കാരുടെ വാദം. സുറയുടെ കേരള റിലീസുമായു മുന്നോട്ട് പോകാന്‍ തമീന്‍സിന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ പിന്തുണയുമുണ്ട്.
സമരവും വിലക്കുകളുമായി മലയാള സിനിമ മുന്നോട്ടു പോകുമ്പോള്‍ സുറ പോലെയുള്ള വമ്പന്‍ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത് ഇവിടത്തെ പ്രതിസന്ധി രൂക്ഷമാക്കാനേ ഉപകരിയ്ക്കുള്ളൂവെന്ന് സിനിമാപണ്ഡിറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications











