»   » സിങ്കം 2ന്റെ അവകാശത്തിനായി 3 കോടി!

സിങ്കം 2ന്റെ അവകാശത്തിനായി 3 കോടി!

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌നടന്‍ സൂര്യയുടെ ഹിറ്റ് ചിത്രമായിരുന്ന സിംഗത്തിന്റെ രണ്ടാംഭാഗത്തിനായി വന്‍ തുകയുടെ മുടക്കുമുതല്‍. ചിത്രീകരണത്തിന് വേണ്ടയല്ല ഇപ്പോള്‍ നിര്‍മ്മാതാവ് വലിയ തുക മുടക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അവകാശത്തിനായി സ്വകാര്യ ചാനലിന് നിര്‍മ്മാതാവ് ലക്ഷ്മണന്‍ വന്‍ തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്. തമിഴകത്തെ പ്രമുഖ ടിവി ചാനലായിരുന്നു സിംഗത്തിന്റെ അവകാശം സ്വന്തമാക്കിയിരുന്നത്.

ഇക്കാര്യം ലക്ഷ്മണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കെ ഇ ജ്ഞാനവേല്‍ രാജ പ്രൊഡക്ഷന്‍ ഹൗസും മുംബൈയില്‍ നിന്നുള്ള ഒരു ബിസിനസുകാരനും ചേര്‍ന്നായിരുന്നു സിംഗം നിര്‍മ്മിച്ചത്. ഇവര്‍ രണ്ടുകൂട്ടരും ചേര്‍ന്ന് ചിത്രത്തിന്റെ കോപ്പിറൈറ്റ് ഒരു പ്രമുഖ ചാനലിന് വിറ്റു, ഈ ചാനലായിരുന്നു ചിത്രത്തിന്റെ വിതരണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗമെടുക്കാനായി വലിയ തുക നല്‍കി പകര്‍പ്പവകാശം തിരിച്ചുവാങ്ങേണ്ടിവന്നു-ലക്ഷ്മണന്‍ പറയുന്നു. എത്ര തുക നല്‍കിയാണ് പകര്‍പ്പവകാശം തിരിച്ചുവാങ്ങിയതെന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

എനിയ്ക്കാ തുകയെത്രയാണെന്ന് വ്യക്തമാക്കാന്‍ കഴിയില്ല, അത് വളരെ രഹസ്യമായ കാര്യമാണ്. വലിയൊരു തുക നല്‍കേണ്ടിവന്നിട്ടുണ്ട്- ലക്ഷ്മണന്‍ പറയുന്നു. എന്നാല്‍ 3 കോടി രൂപ നല്‍കിയാണ് സിംഗത്തിന്റെ പകര്‍പ്പവകാശം തിരിച്ചുവാങ്ങിയതെന്നാണ് കോടമ്പാക്കത്തെ സംസാരങ്ങള്‍. എന്തായാലും 3 കോടി മുടക്കിയെങ്കിലും സിംഗമെന്ന ടൈറ്റിലിനൊപ്പം അതിലെ കഥാപാത്രങ്ങളെക്കൂടി ലക്ഷ്മണന് സ്വന്തമായല്ലോയെന്നാണ് എല്ലാവരും പറയുന്നത്.

ഇതിനിടെ സിംഗം രണ്ടിന്റെ ചിത്രീകരണം 85 ശതമാനപ്പോളം പൂര്‍ത്തിയായെന്ന് നിര്‍മ്മാതാവ് പറയുന്നു. ജൂണ്‍ മാസത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ചെന്നൈയിലെ സെറ്റില്‍ രണ്ട് ഗനരംഗങ്ങളുടെ ചിത്രീകരണമാണ് നടക്കുന്നത്. മറ്റൊരു ഗാനരംഗം ചിത്രീകരിക്കുന്നതിനായി സംവിധായകന്‍ ഹരിയും സംഗവും ഉടന്‍ യൂറോപ്പിലേയ്ക്ക് പോകും. പിന്നീട് ചെയ്യാനുള്ളത് ചില സ്റ്റണ്ട് സീനുകളാണ്, അവ തമിഴ്‌നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് ചിത്രീകരിക്കുന്നത്- ലക്ഷ്മണന്‍ പറയുന്നു.

English summary
The producer of the film Singam 2 , Lakshmanan, had to pay a hefty sum to the production arm of a leading private Tamil TV channel to get back the rights of the title.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam