»   » ദീപാവലി റിലീസിന് കാത്തിരിക്കുന്നത് മൂന്ന് ചിത്രങ്ങള്‍, മത്സരം ഇവര്‍ തമ്മില്‍

ദീപാവലി റിലീസിന് കാത്തിരിക്കുന്നത് മൂന്ന് ചിത്രങ്ങള്‍, മത്സരം ഇവര്‍ തമ്മില്‍

By: ഭദ്ര
Subscribe to Filmibeat Malayalam

തമിഴില്‍ ദീപാവലി റിലീസിന് ഒരുങ്ങി നില്‍ക്കുന്നത് മൂന്ന് ചിത്രങ്ങളാണ്. കാര്‍ത്തികിന്റെ കാഷ്‌മോറ, ധനുഷിന്റെ കോടി, വിശാലിന്റെ കത്തി സണ്ടൈ.

കാര്‍ത്തികിന്റെ ചിത്രം കാഷ്‌മോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. ഗോകുലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നയന്‍താര, ശ്രീദിവ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

 cover01

ധനുഷ് വ്യത്യസ്തമായ ലുക്കില്‍ എത്തുന്ന ചിത്രമാണ് കോടി. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ആര്‍എസ് ദുരൈ സെന്തില്‍കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ത്രിഷയാണ് ചിത്രത്തിലെ നായിക വേഷത്തില്‍ എത്തുന്നത്. ശ്രിയ ശരണിനെയായിരുന്നു ആദ്യം ധനുഷ് സെലക്ട് ചെയ്തത്.

വിശാലിന്റെ കത്തി സണ്ടൈ എന്ന ചിത്രത്തില്‍ തമന്നയാണ് നായികയായി എത്തുന്നത്. ദീപാവലിയ്ക്ക് തൊട്ടുമുന്‍പായി ധനുഷിന്റെ തൊഡാരി എന്ന ചിത്രവും റിലീസിന് എത്തുന്നുണ്ട്.

English summary
Kashmora will clash with Dhanush’s Kodi and Vishal’s Kathi Sandai , which are gearing up for a Deepavali release as well.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam