»   » അഞ്ജലി തമിഴിലും ഗ്ലാമറിന്റെ വഴിയേ...

അഞ്ജലി തമിഴിലും ഗ്ലാമറിന്റെ വഴിയേ...

Posted By:
Subscribe to Filmibeat Malayalam
'അങ്ങാടിത്തെരു' എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴകത്ത് തരംഗം സൃഷ്ടിച്ച അഞ്ജലി കോളിവുഡില്‍ അഭിനയപ്രധാന്യമുള്ള സിനിമകള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും സ്വീകരിയ്ക്കുന്നു. തെലുങ്കില്‍ നേരത്തെ തന്നെ ഗ്ലാമര്‍ റോളുകള്‍ ചെയ്തിട്ടുണ്ടെങ്കിലും തമിഴില്‍ ശാലീന വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകമനം കവര്‍ന്നത്. ഡി മനോഹരന്‍ സംവിധാനം ചെയ്യുന്ന മഹരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലാണ് അഞ്ജലി വസ്ത്രത്തിന്റെ നീളം കുറയ്ക്കാനൊരുങ്ങുന്നത്.

അങ്ങാടിത്തെരുവിന്റെ വിജയത്തില്‍ ഞാന്‍ ഹാപ്പിയാണ്. അതെന്നെ ത്രില്ലടിപ്പിച്ചിരിയ്ക്കുന്നു. മഹാരാജയില്‍ മറ്റൊരു സ്റ്റൈലിലാണ് ഞാന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു കോമഡി റോളാണ് എനിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്-അഞ്ജലി പറഞ്ഞു

സാധാരണഗതിയില്‍ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി അറ്റകൈ എന്ന നിലയ്ക്കാണ് യുവനടിമാര്‍ ഗ്ലാമര്‍ റോളുകള്‍ സ്വീകരിയ്ക്കുന്നതെങ്കില്‍ അഞ്ജലി ഇതിന് പറയുന്നത് മറ്റൊരു ന്യായമാണ്. ഗ്ലാമര്‍ കഥയുടെ ഭാഗമാണ്. തിരക്കഥ അതാവശ്യപ്പെടുന്നു, തിരക്കഥ എന്താവശ്യപ്പെട്ടാലും അതേപടി അനുസരിയ്ക്കുന്ന നടിമാര്‍ എന്തായാലും പ്രേക്ഷകരുടെ ഭാഗ്യം തന്നെ!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam