»   » ലൈലയും മടങ്ങിവരുന്നു

ലൈലയും മടങ്ങിവരുന്നു

Posted By:
Subscribe to Filmibeat Malayalam
Laila
വിവാഹത്തോടെ അഭിനയജീവിതത്തിന് അവധി നല്‍കി കുടുംബിനിയായി ഒതുങ്ങിയ നടി ലൈലയും മടങ്ങിവരവിന്റെ പാതയില്‍.

സംവിധായകന്‍ ബാലയാണ് ലൈലയുടെ തിരിച്ചുവരവിന് അരങ്ങൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പിതാമഹന്‍, നന്ദ, ദില്‍ എന്നിങ്ങനെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ക്രെഡിറ്റിലുള്ള ലൈലയ്ക്ക് സീരിയല്‍ രംഗത്തു നിന്നും ഒട്ടേറെ ഓഫറുകള്‍ വന്നിരുന്നുവെങ്കിലും അവര്‍ അതൊന്നും സ്വീകരിച്ചിരുന്നില്ല.

മിനി സ്‌ക്രീനിലേക്ക് പോവാനുള്ള നടിയുടെ വിമുഖതയാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. ബാല സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ ലൈല ഒരു ശക്തമായ വേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2006ല്‍ ഇറാനിയന്‍ ബിസിനസ്സുകാരനായ മെഹ്ദിയെ വിവാഹം ചെയ്തതോടെയാണ് ലൈല വെള്ളിത്തിരയോട് താത്കാലികമായി ഗുഡ് ബൈ പറഞ്ഞത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam