»   » കാവലാന്‍ വെറും 70 തിയറ്ററുകളില്‍

കാവലാന്‍ വെറും 70 തിയറ്ററുകളില്‍

Posted By:
Subscribe to Filmibeat Malayalam
Kavalan
കാവലാനിലൂടെ കോളിവുഡില്‍ ശക്തമായി തിരിച്ചെത്താനൊരുങ്ങുന്ന വിജയ്‌യ്ക്ക് വീണ്ടും തിരിച്ചടി. പൊങ്കലിന് റിലീസ് തീരുമാനിച്ചിരിയ്ക്കുന്ന കാവലാന്‍ തമിഴ്‌നാട്ടില്‍ വെറും 70 തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്യുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ്‌യും തിയറ്ററുടമകളും തമ്മിലുള്ള ശീതസമരമാണ് ഇതിനിടയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ശക്തി ചിദംബരം 400 സെന്ററുകളിലെങ്കിലും കാവലാന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിയ്ക്കാനും തയാറാവാത്ത വിജയ്‌യുടെ ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ് തമിഴ്‌നാട്ടിലെ ഭൂരിപക്ഷം തിയറ്റര്‍ ഉടമകളും. സുറ ഉണ്ടാക്കിവെച്ച നഷ്ടത്തെ ചൊല്ലിയാണ് വിജയ്‌യും തിയറ്റര്‍ ഉടമകളും തമ്മില്‍ തെറ്റിയത്.

മലയാള സിനിമകള്‍ തന്നെ 125 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന കാലത്താണ് കാവലാന്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാവുക. വിജയ് യുടെ അവസാന ചിത്രമായ വേട്ടൈക്കാരന് കേരളത്തില്‍ പോലും നൂറിന് മേല്‍ സെന്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

അവസാന നിമിഷത്തില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിജയ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam