»   » കുങ്ഫൂ ചൈനയില്‍ എത്തിയതെങ്ങനെ?

കുങ്ഫൂ ചൈനയില്‍ എത്തിയതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
Ezhaam Arivu
വന്‍ ബജറ്റില്‍ മുരുഗദോസ് ഒരുക്കുന്ന ഏഴാം അറിവിന്റെ കഥ തുടങ്ങുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്. കാഞ്ചീപുരം തലസ്ഥനമാക്കി ഭരണം നടത്തിയിരുന്ന പല്ലവ ചക്രവര്‍ത്തിയുടെ മകനായിരുന്നു ബോധി ധര്‍മ്മന്‍. വിദ്യാഭ്യാസകാലത്ത് മകനെ ചക്രവര്‍ത്തി ബീരജ് എന്ന മതഗുരുവിന്റെയടുത്ത് ചേര്‍ത്തു. കാഞ്ചീപുരത്ത് വസിച്ച് ബുദ്ധമത സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചുവരികയായിരുന്ന ബീരജിന്റെ പ്രിയശിഷ്യനായി ബോധി ധര്‍മ്മന്‍ മാറി.

ബോധിയുടെ ബുദ്ധിവൈഭത്തില്‍ ആകൃഷ്ടനായ ബീരജ് ബോധിയെ തന്റെ പിന്‍ഗാമിയായി ഇരുപത്തിയെട്ടാമത്തെ ഗുരുവായി നിയമിച്ചു. കാഞ്ചീപുരത്തെ ഗുരുകുലവാസ കാലത്ത് മര്‍മ്മകലകള്‍, കളരി തുടങ്ങിയ ആയോധനകലകള്‍ പഠിച്ച ബോധി ധര്‍മ്മന്‍ തെക്കന്‍ ചൈനയിലേക്ക് യാത്രയായി.

അക്കാലത്തെ ചൈനീസ് രാജാവായിരുന്ന ലിയാങ് വു ടീ ബുദ്ധമതത്തോട് പ്രിയമുള്ളയാളായിരുന്നു. ചൈനയില്‍ ബുദ്ധവിഹാരങ്ങളും മറ്റും സ്ഥാപിയ്ക്കുന്നതില്‍ അദ്ദേഹം മുന്‍കൈയ്യെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നെത്തിയ ബോധി ധര്‍മ്മനെ പറ്റി കേട്ടറിഞ്ഞ ലിയാങ് ആദരപൂര്‍വം ബോധിയെ സ്വീകരിച്ച് ചൈനയില്‍ തങ്ങാന്‍ ആവശ്യപ്പെട്ടു.

അ്ങ്ങനെ ചൈനയില്‍ തുടര്‍ന്ന ബോധി ധര്‍മ്മന്‍ ബുദ്ധമത തത്വങ്ങള്‍ക്കൊപ്പം പല ആയോധനകലകളും ശിഷ്യര്‍ക്ക് പഠിപ്പിച്ചു കൊടുത്തു. ബോധി ധര്‍മ്മന്‍ വസിച്ച സ്ഥലം ഇന്നും ക്ഷേത്രമായി പരിപാലിച്ചു പോരുന്നു. ഇവിടത്തെ ശിലാഫലകങ്ങളില്‍ ദക്ഷിണേന്ത്യയില്‍ നിന്നുമെത്തിയ ബോധി ധര്‍മ്മന്‍ പകര്‍ന്നു നല്‍കിയ ആയോധനകലയാണ് കുങ്ഫൂ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടത്രേ.

പുതിയ കാലത്ത് ശാസ്ത്രജ്ഞനായെത്തുന്ന സൂര്യയുടെ കഥാപാത്രം ഈ സത്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതും അതിന് സര്‍ക്കസ്സുകാരനായ സൂര്യ ശാസ്ത്രജ്ഞനെ സഹായിക്കുന്നതുമാണ് ഏഴാം അറിവിന്റെ കഥ.

ശ്രുതി ഹാസ്സന്‍ നായകനാവുന്ന ചിത്രത്തില്‍ വന്‍താര നിര തന്നെയാണ് അണിനിരക്കുന്നത്. സൂര്യയുടെ അഭിനയജീവിതത്തിലെ മറ്റൊരു തിളങ്ങുന്ന ഏടായി ഏഴാം അറിവ് മാറുമെന്നാണ് കോളിവുഡിന്റെ പ്രതീക്ഷ.
മുന്‍പേജില്‍
ഏഴാം അറിവ് കുങ്ഫുവിന്റെ കഥ

English summary
The upcoming film, Ezhaam Arivu which has Suriya playing the role of a circus artiste, has been in the making for the past few months. The latest info on the film is that Suriya plays the triple roles of circus artiste, a Buddhist Monk and that of a King.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam