»   » ജീവയുടെ വില്ലനായി നരേന്‍ വരുന്നു

ജീവയുടെ വില്ലനായി നരേന്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam
Narain
യുവനടന്‍ നരേന്‍ വില്ലന്‍വേഷത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ പുതിയ ചിത്രമായ മുഖമൂടിയിലാണ് നരേന്‍ വില്ലന്‍വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്. നായകനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രമാണത്രേ നരേന്റെ വില്ലന്‍ വേഷം. ജീവയാണ് ചിത്രത്തിലെ നായകന്‍.

നരേന്‍ എന്ന നടന്റെ മിഷ്‌കിനാണ് തമിഴില്‍ അവതരിപ്പിച്ചത്. ചിത്തിരം പേശും തടി, അഞ്ചാതെ തുടങ്ങിയ ചിത്രങ്ങളാണ് തമിഴില്‍ നരേന്റെ ഗ്രാഫ് ഉയര്‍ത്തിയത്. അടുത്തിടെയായി മലയാളത്തിലും തമിഴിലുമായി നല്ല വേഷങ്ങള്‍ ഈ നടനെ തേടിയെത്തുകയാണ്.

മലയാളത്തില്‍ നരേനെ നായകനാക്കി തയ്യാറാവുന്ന വിരപുത്രന്‍ എന്ന ചിത്രം ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഛായാഗ്രഹണം പഠിച്ച നേരന്‍ രാജീവ് മേനോന്റെ സഹായിയി പ്രവര്‍ത്തിക്കുന്നതിനടയിലാണ് അഭിനയത്തിലേയ്ക്ക് കടന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് എന്ന ചിത്രമായിരുന്നു നരേന്റെ ആദ്യചിത്രം. പിന്നീട് ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍, അച്ചുവിന്റെ അമ്മ, ശീലാബതി, ക്ലാസ്‌മേറ്റ്‌സ്, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

English summary
Mysskin's next, 'Mugamoodi' that features Jiiva as the superhero has roped in Narain to play the bad guy in this film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam