»   » ശ്രുതി അജിത്തിന്റെ നായികയാവുന്നു

ശ്രുതി അജിത്തിന്റെ നായികയാവുന്നു

Subscribe to Filmibeat Malayalam

ശ്രുതി ഹാസന്‍ ചലച്ചിത്രലോകത്തേയ്‌ക്ക്‌ കടന്നവന്നപ്പോള്‍ എല്ലാവരും കരുതിയത്‌ കമലഹാസന്റെ മകള്‍ എന്ന വിശേഷണമായിരിക്കും എവിടെയും ശ്രുതിയ്‌ക്ക്‌ തുണയാവുക എന്നതാണ്‌.

എന്നാല്‍ ലക്ക്‌ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നടിയെന്ന നിലയില്‍ സ്വന്തം കഴിവ്‌ തെളിയിക്കാന്‍ ശ്രുതിയ്‌ക്ക്‌ കഴിഞ്ഞുവെന്നതില്‍ സംശയമില്ല. ഉന്നൈപ്പോള്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ സംഗീതസംവിധായകയുടെ കുപ്പായം കൂടി അണിഞ്ഞപ്പോള്‍ സര്‍വ്വകലാവല്ലഭനായ അച്ഛന്റെ മകള്‍ തന്നെയെന്ന്‌്‌ ശ്രുതി തെളിയിച്ചും കഴിഞ്ഞു.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

Ajith
ബോളിവുഡ്‌ ചിത്രത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും തമിഴ്‌ ചലച്ചിത്രലോകത്ത്‌ ചുവടുറപ്പിക്കാനാണത്രേ ഈ യുവനടിയ്‌ക്ക്‌ താല്‍പര്യം. ഇപ്പോള്‍ അജിത്തിന്റെ നായകനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്‌ ശ്രുതി. അജിത്തിന്റെ അമ്പതാമത്തെ ചിത്രത്തിലാണ്‌ ശ്രുതി നായികയാവുന്നത്‌.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്നും നായികയായി ശ്രുതി തന്നെ മതിയെന്ന്‌ അജിത്ത്‌ പറഞ്ഞിട്ടുണ്ടെന്നുമാണ്‌ കേള്‍ക്കുന്നത്‌. തമിഴില്‍ അരങ്ങേറ്റം കുറിയ്‌ക്കുമ്പോള്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പംതന്നെ അഭിനയിക്കണമെന്ന അച്ഛന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണത്രേ അജിത്ത്‌ ചിത്രത്തില്‍ നായികയാവാന്‍ ശ്രുതി തീരുമാനിച്ചത്‌.

അജിത്തിന്റെ അമ്പതാം ചിത്രത്തിന്‌ 'തലൈ' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. കാര്യങ്ങള്‍ ഇത്രയൊക്കെ മുന്നോട്ട്‌ പോയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ സംവിധായകന്‍ ആരാണെന്നകാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ലെന്നാണ്‌ അറിയുന്നത്‌. കലൈപുലി എസ്‌ താണുവാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam