»   » ചിമ്പുവിന് ബിരിയാണി കിട്ടില്ല

ചിമ്പുവിന് ബിരിയാണി കിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Simbu
ബോളിവുഡിലെ ബിഗ് ഹിറ്റായ ദബാങിന്റെ റീമേക്കായ ഓസ്തിയുടെ ലൊക്കേഷനിലാണ് ചിമ്പു. ധരണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ചിമ്പു അഭിനയിക്കുന്നത്.

ദബാങിലെ മസില്‍മാന്‍ സല്‍മാനെപ്പോലെ ഒരു സിക്‌സ് പാക്കായി തന്നെയാണ് ചിമ്പുവും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ സിക്‌സ്പാക്ക് ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല താരത്തിനുണ്ടാക്കുന്നത്.

ചെറുപ്പത്തിലേ ബിരിയാണിപ്രിയനായ ചിമ്പുവിനോട് അതെല്ലാം തത്കാലത്തേക്ക് മറക്കാനാണ് സംവിധായകന്‍ ധരണി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. തന്റെ പ്രിയ ആഹാരം കഴിയ്ക്കാത്തതിന്റെ വിഷമത്തിലാണ് നടന്‍.

എന്തായാലും ആഗസ്റ്റില്‍ ഓസ്തിയുടെ ഷൂട്ടിങ് കഴിയുമെന്നും അപ്പോള്‍ ചെന്നൈയില്‍ തിരിച്ചെത്തി ബിരിയാണി ഇഷ്ടം പോലെ തട്ടിവിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നടന്‍.

English summary
STR is shooting for Dharani directed Osthi in and around Mysore. The actor wants to have a six-pack look in the Dabangg remake, where he plays a cop

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam