»   » രജനിയ്ക്ക് ഹൃദയാഘാതമെന്ന് കള്ളവാര്‍ത്ത

രജനിയ്ക്ക് ഹൃദയാഘാതമെന്ന് കള്ളവാര്‍ത്ത

Posted By:
Subscribe to Filmibeat Malayalam
Rajinikanth
വെള്ളിയാഴ്ച കേട്ട വാര്‍ത്ത സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. താരത്തെ ദേഹാസ്വാസ്ഥ്‌യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന വാര്‍ത്ത തീപോലെയാണ് പടര്‍ന്നത്. ഒടുവില്‍ രജനിയ്ക്ക് പറയത്തക്കകുഴപ്പമൊന്നുമില്ലെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം വന്നതോടെയാണ് ആരാധകരുടെ നെഞ്ചിടിപ്പ് സാധാരണനിലയിലായത്.

ഛര്‍ദ്ദിയും ശാരീരിക ക്ഷീണവുമുണ്ടായതിനെ തുടര്‍ന്നാണു രജനി ചികില്‍സ തേടിയതെന്നാണ് വിവരം. രജനിയുടെ ആരോഗ്യ സ്ഥിതി പൂര്‍ണ തൃപ്തികരമാണെന്നും നിര്‍ജലീകരണത്തിനും ക്ഷീണത്തിനും ചികില്‍സ നല്‍കിയതായും സെന്റ് ഇസബെല്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

രജനിയുടെ പുതിയ ചിത്രം 'റാണയുടെ ചിത്രീകരണം എവിഎം സ്റ്റുഡിയോയിലെ പ്രത്യേക സെറ്റില്‍ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ചിത്രീകരണം കാണാനായി ഒട്ടേറെ ആരാധകര്‍ സ്റ്റുഡിയോയില്‍ എത്തിയിരുന്നു. ഇതിനിടെയാണ് താരത്തിന് അസുഖം വരുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.

വിവരമറിഞ്ഞ് മാധ്യമപ്പടയും ആശുപത്രിയിലെത്തി. വിവരങ്ങള്‍ അറിയാന്‍ തിക്കും തിരക്കുംകൂട്ടിയ മാധ്യമപ്രവര്‍ത്തകരോ ഒരു സാധാരണ ചെക്കപ്പിന് പോകാന്‍ പോലും നിങ്ങളെന്നെ സമ്മതിക്കില്ലേ എന്ന് ചിരിച്ചുകൊണ്ടായിരുന്നു രജനിയുടെ ചോദ്യം.

റാണ ഷൂട്ടിംഗ് വെള്ളിയാഴ്ച രാവിലെയാണ് ആരംഭിച്ചത്. ആദ്യരംഗം ചിത്രീകരിച്ച് കഴിഞ്ഞയുടന്‍ രജനി ലൊക്കേഷില്‍ നിന്ന് വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്കും.

തുടര്‍ന്ന് ചാനലുകളായ ചാനലുകള്‍ മുഴുവന്‍ രജനിയ്ക്ക് ഹൃദയാഘാതമാണെന്ന് ബ്രേക്കിങ് ന്യൂസ് നല്‍കി. ഇത് കണ്ടാണ് ആരാധകര്‍ അസ്വസ്ഥരായത്. പുതിയ സിനിമ ആരംഭിക്കുമ്പോഴെല്ലാം ഒരു ശാരീരിക പരിശോധനയ്ക്ക് രജനി വിധേയനാവുക പതിവുണ്ടത്രേ. സിനിമയുടെ ഷെഡ്യൂളിന് ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകാതിരിക്കാനാണ് ഇത്.

ശാരീരികക്ഷീണം തോന്നിയ രജനി പതിവ് ചെക്കപ്പിനൊപ്പം ഇതിനും ചികിത്സ തേടി. ഇതാണ് ആളുകള്‍ ഹൃദയാഘാതമാക്കി മാറ്റിയത്. സിനിമയുടെ ചിത്രീകരണം മുടക്കം കൂടാതെ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് റാണയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

English summary
Superstar Rajinikanth was taken to St Isabel's Hospital in Mylapore here on Friday after he complained of fatigue and vomiting on the first day of shooting for his coming film Rana,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam