»   » ത്രിഷയെ തേടിയെത്തിയ ഇരട്ടഭാഗ്യം

ത്രിഷയെ തേടിയെത്തിയ ഇരട്ടഭാഗ്യം

Posted By:
Subscribe to Filmibeat Malayalam

നടിമാര്‍ സിനിമയില്‍ പാടുകയെന്നത് വലിയ സംഭവമൊന്നുമല്ല,. മീന, സന്ധ്യ, അഭിരാമി, മംമ്ത തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളെല്ലാം മൈക്കിന് പിന്നില്‍ തങ്ങളുടെ കഴിവു തെളിയിച്ചവരാണ്. ഇതില്‍ മംമ്ത ഒരു സൂപ്പര്‍ഗായികയെന്ന പേരും സന്പാദിച്ചുകഴിഞ്ഞു.

എന്നാല്‍ ആദ്യമായി ഗാനമാലപിയ്ക്കുമ്പോള്‍ ഒരു മഹാനടനൊപ്പം പാടാന്‍ അവസരം ലഭിയ്ക്കുക, അങ്ങനെയൊരു ഭാഗ്യമാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ത്രിഷയെ തേടിയെത്തിയിരിക്കുന്നത്.

ഉദയ്‌നിധി സ്റ്റാലിന്‍ നിര്‍മ്മിച്ച് കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന മന്മഥന്‍ അന്പ് എന്ന ചിത്രത്തില്‍ ത്രിഷയ്‌ക്കൊപ്പം റെക്കാര്‍ഡിങ് സ്റ്റുഡിയോയിലെത്തിയത് സാക്ഷാല്‍ കമല്‍ഹാസനാണ്. ദേവീപ്രസാദ് സംഗീതം പകര്‍ന്ന വരികള്‍ പാടാനായി കമലിനും ത്രിഷയ്ക്കും പുറെ ഒട്ടേറെ കുട്ടികളുമുണ്ടായിരുന്നു.

ഇതിന് മുമ്പ് എആര്‍ റഹ്മാന്റെ ചെന്നൈയില്‍ ഒരു മഴക്കാലം, വിണ്ണൈതാണ്ടി വരുവായ എന്നീ സിനിമകളില്‍ ത്രിഷ പാടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അതൊന്നും നടക്കാതെ പോവുകയായിരുന്നു.

കമലിന് ത്രിഷയ്ക്കും പുറമെ മാധവനും സംഗീതയുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. ഒരിടവേളയ്ക്ക ശേഷമാണ് മാധവന്‍ തമിഴില്‍ സജീവമാകുന്നത്. അന്‍പേ ശിവം എന്ന ചിത്രത്തിലും കമലും മാധനും ഇതിന് മുമ്പ് ഒന്നിച്ചത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam