»   » തിരിച്ചുവരവ് വാര്‍ത്ത പൊളിയെന്ന് അരവിന്ദ് സ്വാമി

തിരിച്ചുവരവ് വാര്‍ത്ത പൊളിയെന്ന് അരവിന്ദ് സ്വാമി

Posted By:
Subscribe to Filmibeat Malayalam
Aravind Samy
റോജയിലൂടെ ഇന്ത്യന്‍ വെള്ളിത്തിരയിലെ താരമായി ഉദിച്ചുയര്‍ന്ന് അരവിന്ദ് സ്വാമി ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ക്ക് വമ്പന്‍ പ്രധാന്യമാണ് ലഭിച്ചത്.

സംവിധായകന്‍ തിരുവിന്റെ ചിത്രത്തില്‍ വിശാലിന്റെ വില്ലനായി അരവിന്ദ് പ്രത്യക്ഷപ്പെടുമെന്നായിരുന്നു കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാലിതെല്ലാം അടിസ്ഥാനരഹിതമാണെന്ന് അരവിന്ദ് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

നേരത്തെ ഗോഡ്ഫാദറായ മണിരത്‌നവും സൂപ്പര്‍ സംവിധായകന്‍ ശങ്കറും അരവിന്ദന് തിരിച്ചുവരവിനുള്ള വഴികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ സ്‌നേഹപൂര്‍വം അതെല്ലാം നിരസിച്ച താരം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്. പിന്നീട് വിവാഹമോചനകേസുമായി ബന്ധപ്പെട്ടാണ് സ്വാമിയുടെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇപ്പോഴിതാ തിരിച്ചുവരവിന്റെ പേരിലും.

ഫേസ്ബുക്കിലൂടെയാണ് അരവിന്ദ് സ്വാമിയ പുതിയ അഭ്യൂഹത്തിന്റെ കഥ കഴിച്ചത്. അങ്ങനെയൊരു നീക്കമില്ലെന്ന താരത്തിന്റെ കുറിപ്പോടെ മറ്റൊരു അഭ്യൂഹത്തിന്റെ ആയുസ്സും അവസാനിച്ചു.

English summary
A tabloid put out news that Aravind Swamy the handsome hero of Mani Ratnam classics like Roja and Bombay is doing the villain’s role in Thiru directed untitled film starring Vishal and Trisha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam