»   » വിജയ്‌ ചിത്രത്തിലേക്കുള്ള ക്ഷണം അസിന്‍ നിരസിച്ചു

വിജയ്‌ ചിത്രത്തിലേക്കുള്ള ക്ഷണം അസിന്‍ നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam
Vija-asin
തന്റെ അമ്പതാം ചിത്രത്തില്‍ നായികയാകാനുള്ള ഇളയ ദളപതി വിജയ്‌യുടെ ക്ഷണം അസിന്‍ നിരസിച്ചു. വിജയ്‌ നായകനാകുന്ന വേട്ടൈക്കാരനിലെ നായികാ പദവി അസിന്‍ പുല്ലു പോലെ വലിച്ചെറിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ പ്രതിഫലം വാഗ്‌ദാനം സ്വീകരിച്ച്‌ വേട്ടൈക്കാരനില്‍ നായികയാകാന്‍ അസിന്‍ സമ്മതിച്ചുവെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നോളം തെന്നിന്ത്യയിലെ ഏത്‌ താരസുന്ദരിയും കൈപ്പറ്റിയതിനേക്കാള്‍ കൂടിയ തുകയാണ്‌ വിജയ്‌ ചിത്രത്തിന്റെ നിര്‍മാതക്കളായ എവിഎം അസിന്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌.

എന്നാല്‍ ഗജിനി എന്ന ഒറ്റച്ചിത്രത്തിലൂടെ ബോളിവുഡിന്റെ രോമാഞ്ചമായി മാറിയ അസിന്‍ ഈ ഓഫര്‍ നിരസിയ്‌ക്കുകയായിരുന്നു.

ബോളിവുഡില്‍ തന്റെ രണ്ടാം ചിത്രമായ ലണ്ടന്‍ ഡ്രീംസിന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുന്ന അസിന്‍ വിജയ്‌ ചിത്രത്തിലേക്കുള്ള ക്ഷണം നിരസിച്ചതിന്‌ പിന്നിലുള്ള കാര്യം വ്യക്തമല്ല. ബോളിവുഡില്‍ നിന്നുള്ള അവസരങ്ങളുടെ കുത്തൊഴുക്ക്‌ തന്നെയാണ്‌ തമിഴിലേക്ക്‌ തിരിച്ചുവരാന്‍ അസിനെ തടയുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായല്ല ഒരു വിജയ്‌ ചിത്രത്തില്‍ നായികയാകാനുള്ള ക്ഷണം ഒരു നടി നിരസിയ്‌ക്കുന്നത്‌. തെലുങ്കിലെ നമ്പര്‍ വണ്‍ നടിയായ ഇല്യാനയും വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു. വേട്ടൈക്കാരനില്‍ നിന്നും അസിന്‍ പിന്‍മാറിയ സാഹചര്യത്തില്‍ തെന്നിന്ത്യയിലെ മറ്റൊരു താര സുന്ദരിയായ അനുഷ്‌ക്കയെയാണ്‌ വിജയ്‌ നോട്ടമിട്ടിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam