»   » പരാജയങ്ങള്‍ക്ക് വിജയ് വില നല്‍കണം

പരാജയങ്ങള്‍ക്ക് വിജയ് വില നല്‍കണം

Posted By:
Subscribe to Filmibeat Malayalam
Vijay
ഇളയദളപതി വിജയ്‍ക്കെതിരെ തമിഴകത്ത് നീക്കം ശക്തമാവുകയാണ്. വിജയ് സിനിമകള്‍ പ്രദര്‍ശിപ്പിച്ച് വന്‍നഷ്ടം സഹിയ്‌ക്കേണ്ടി വന്ന തിയറ്ററുടമകള്‍ നഷ്ടപരിഹാരം ചോദിച്ച് രംഗത്തെത്തിയത് താരത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന തമിഴ്‌നാട് തിയറ്റര്‍ ഓണേഴ്‌സ് യോഗമാണ് വിജയ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടത്.

ഇതിന് തയാറായില്ലെങ്കില്‍ വിജയ് സിനിമകള്‍ക്ക് നിരോധനം കൊണ്ടുവരാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവുമവസാനം തിയറ്ററുകളിലെത്തിയ സുറയ്ക്ക് നല്‍കിയ മിനിമം ഗ്യാരണ്ടി തുക തിരിച്ചുവേണമെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നുത്.

തിയറ്റര്‍ ഉടമ സംഘടനാ നേതാക്കള്‍ വിജയ് യുമായി കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കതിന് കഴിഞ്ഞില്ലെന്ന് സെക്രട്ടറി ആര്‍ പനീര്‍ശെല്‍വം പറഞ്ഞു. സുറയും വേട്ടക്കാരനും പ്രദര്‍ശിപ്പിച്ച് വന്‍ നഷ്ടമാണ് ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. ഇതിന്റെ 35 ശതമാനമെങ്കിലും വഹിയ്ക്കാന്‍ വിജയ് തയാറാകണം. കാര്യങ്ങള്‍ വിജയ്ക്ക് മനസ്സിലാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരം നല്‍കാന്‍ തയാറായില്ലെങ്കില്‍ വിജയ് യുടെ കാവല്‍ക്കാരന്‍, വേലായുധം എന്നീ സിനിമകള്‍ തമിഴ്‌നാട്ടിലൊരിടത്തും പ്രദര്‍ശിപ്പിയ്ക്കില്ലെന്നും തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജയ് യുടെ അവസാനത്തെ അഞ്ച് സിനിമകളിലൂടെ 30 കോടിയോളം രൂപ തങ്ങള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് തിയറ്റര്‍ ഉടമകളുടെ അവകാശവാദം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam