»   » ഷോക്കിങ്; വിജയ് യുടെ 61ാമത്തെ ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍!

ഷോക്കിങ്; വിജയ് യുടെ 61ാമത്തെ ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍!

Posted By: ഗൗതം
Subscribe to Filmibeat Malayalam

ഭൈരവയ്ക്ക് ശേഷം വിജയ് തന്റെ 61ാമത്തെ ചിത്രത്തിലും ഒപ്പിട്ടു. തെറിയ്ക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് അടുത്തതായി വിജയ് അഭിനയിക്കുന്നത്. സമാന്തയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ജോതികയും വിജയ് യ്‌ക്കൊപ്പം അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ജോതിക ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വിജയ് യുടെ ഭൈരവയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. കാണൂ... വിജയ് യുടെ 61ാം ചിത്രത്തെ കുറിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കൂ...

കിടിലന്‍ ഗെറ്റപ്പ്

വിജയ് യുടെ 61ാം ചിത്രത്തെ കൂടുതല്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തിലെ വിജയ് യുടെ ലുക്ക് നേരത്തെ പുറത്ത് വിട്ടിരുന്നു. ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

ബിഗ് ബജറ്റ് ചിത്രം

ശ്രീ തെനാണ്ടല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമാന്ത, കാജല്‍ അഗര്‍വാള്‍, ബാഹുബലിയിലെ കട്ടപ്പ സത്യരാജ്, സത്യന്‍, കൊവായ് സരല, വൈഗേയ് പുരല്‍, വടിവേലു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

1980കളുടെ പശ്ചാത്തലത്തില്‍

1980കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. മധുരയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കട്ട മീശയും താടിയും

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിജയ് ചിത്രത്തില്‍ കട്ട മീശയും താടിയും വെച്ച ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് അറിയുന്നത്.

ക്യമാറയ്ക്ക് പിന്നില്‍

എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പുതുമുഖം ജികെ വിഷ്ണു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കും. ആന്റണി എല്‍ റൂബനാണ് എഡിറ്റിങ്.

English summary
5 Things That You Should Know About Vijay 61.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam