»   » ഒടിയനും മാമാങ്കത്തിനും തല്ല് കൂടുന്നവര്‍ തമിഴിലെ വിശേഷം അറിയുന്നുണ്ടോ? 5 അഡാറ് സിനിമകളാണ് വരുന്നത്!

ഒടിയനും മാമാങ്കത്തിനും തല്ല് കൂടുന്നവര്‍ തമിഴിലെ വിശേഷം അറിയുന്നുണ്ടോ? 5 അഡാറ് സിനിമകളാണ് വരുന്നത്!

Written By:
Subscribe to Filmibeat Malayalam
പ്രതീക്ഷയേകി പുതിയ തമിഴ് ചിത്രങ്ങൾ | filmibeat Malayalam

2018 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണ് എന്ന് പറയാന്‍ ആവുന്നതേ ഉള്ളു. ആദ്യ മൂന്ന് മാസങ്ങള്‍ കഴിയുമ്പോള്‍ നിരവധി സിനിമകള്‍ റിലീസിനെത്തിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ വലിയ കളക്ഷന്‍ നേടി തിളങ്ങാന്‍ വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളു.

മോഹന്‍ലാലിന്റെ ഒടിയന്‍, മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍, മാമാങ്കം, തുടങ്ങിയ ബിഗ് ബജറ്റ് നിര്‍മ്മിച്ച് വരാനിരിക്കുന്ന സിനിമകളിലാണ് സിനിമാപ്രേമികളുടെ പ്രതീക്ഷകള്‍ മുഴുവനും. മലയാളത്തിലെ അവസ്ഥ ഇങ്ങനെയാണെങ്കിലും തമിഴ് സിനിമാ ഇന്‍ഡസ്ട്രി ഒട്ടും പിന്നിലല്ല.. അഡാറ് സിനിമകളാണ് അണിയറയില്‍ റിലീസിനൊരുങ്ങുന്നത്. അവയെല്ലാം ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച സിനിമകളാണെന്നുള്ളതാണ് വലിയ പ്രത്യേകത..

വിശ്വരൂപം 2

2013 ല്‍ റിലീസിനെത്തിയ കമല്‍ ഹാസന്റെ വിശ്വരൂപം എന്ന സിനിമയുടെ രണ്ടാം ഭാഗവും അണിയറയില്‍ ചിത്രീകരണം ആരംഭിച്ച ബിഗ് ബജറ്റ് സിനിമയാണ്. സ്‌പൈ ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിക്കുന്ന സിനിമ കമല്‍ ഹാസന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഒപ്പം നിര്‍മാണത്തിലും ഒരു പങ്കും താരത്തിനുണ്ട്. ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന സിനിമകളുടെ പട്ടികയില്‍ വിശ്വരൂപം 2 ഉണ്ട്. ഉലകനായകന്‍ കമല്‍ ഹാസന്‍ തന്നെയാണ് സിനിമയിലെ നായകനും. ഒപ്പം രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍്ഡ്രിയ ജെറേമിയ, തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

കാല

കാബാലിയ്ക്ക് ശേഷം രജനികാന്ത് നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് കാല അഥവ കാല കരികാലന്‍. തമിഴ്‌നാട്ടുകാരുടെ രക്ഷക്കെത്തുന്ന നായകന്റെ കഥ പറയുന്ന കാലയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുപ്പ് നിറത്തിലുള്ള തമിഴ്‌നാടിന്റെ വൈകാരികതയിലൂടെയാണ് സിനിമ കടന്ന് പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനത്തിനൊപ്പം പാ രഞ്ജിത്ത് തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നതും. നടന്‍ ധനുഷ് നിര്‍മ്മിക്കുന്ന സിനിമ ഏപ്രില്‍ 27 ന് തിയറ്ററുകളിലേക്ക് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും റിലീസ് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ സിനിമയായ കാല 80 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

റോബോ 2.0

ഈ വര്‍ഷം തന്നെ റിലീസിനൊരുങ്ങുന്ന മറ്റൊരു രജനികാന്തിന്റെ സിനിമയാണ് റോബോ 2.0. സൂപ്പര്‍ ഹിറ്റ് സിനിമ എന്തിരന്റെ രണ്ടാം ഭാഗമായിട്ടാണ് റോബോ 2.0 വരുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാറാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് ശങ്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരു സയന്‍സ് ഫിക്ഷനായിട്ടാണ് നിര്‍മ്മിക്കുന്നത്. എമി ജാക്‌സനാണ് നായിക. 450 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് വലിയ ആഡംബരത്തോടെയായിരുന്നു നടത്തിയത്. ഒരേ സമയം തമിഴിലും ഹിന്ദിയിലുമായിട്ടാണ് നിര്‍മ്മിക്കുന്നെതെങ്കിലും ലോകത്ത് തന്നെ പല ഭാഷകളിലും മൊഴിമാറ്റി സിനിമ ബിഗ് റിലീസായി എത്തുമെന്നാണ് സൂചനകള്‍. റോബോ 2.0 ആണോ കാലയാണോ ആദ്യം റിലീസ് ചെയ്യുന്നതെന്ന് മാത്രമാണ് ഇനി ആരാധകര്‍ക്ക് അറിയാനുള്ള കാര്യം.

എന്‍ജികെ

തമിഴില്‍ നിര്‍മ്മിക്കുന്ന മറ്റൊരു ഗ്യാങ്ങ്‌സ്റ്റര്‍ മൂവിയാണ് എന്‍ജികെ. സൂര്യ നായകനായി അഭിനയിക്കുന്ന സിനിമ സെല്‍വ രാഘവനാണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ നിന്നും പുറത്ത് വിട്ട ഒറ്റ പോസ്റ്ററിലൂടെ തന്നെ ചിത്രത്തിന്റെ ലെവല്‍ ഉയര്‍ന്നിരുന്നു. സൂര്യയുടെ മുഖത്തിന് വിപ്ലവ നായകന്‍ ചെഗുവേരയുമായി സാമ്യമുണ്ടായിരുന്നു. സിനിമയില്‍ ചെഗുവേരയായിട്ടാണ് സൂര്യ അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡ്രീം വാര്യര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എന്‍ജികെയും ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. സായി പല്ലവി, രാഹുല്‍ പ്രീത് സിംഗ് എന്നിവരാണ് സിനിമയിലെ നായികമാര്‍.

ടിക് ടിക് ടിക്

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ബഹിരാകാശ ചിത്രം എന്ന പദവി നേടി നിര്‍മ്മിക്കുന്ന സിനിമയാണ് ടിക് ടിക് ടിക്. ജയം രവിയെ നായകനായി അഭിനയിക്കുന്ന സിനിമ ഒരുപാട് പ്രത്യേകതകളുമായിട്ടാണ് വരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വിട്ട ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന ടിക് ടിക് ടികിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശക്തി സൗന്ദര്‍ രാജനാണ്. ജയം രവിയ്‌ക്കൊപ്പം ആരോണ്‍ അസിസ്, നിവേദ പേതുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജനുവരിയില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റി വെക്കുകയായിരുന്നു. ഇന്ത്യയില്‍ മറ്റൊരു വിസ്മയ ചിത്രമായി വരാനൊരുങ്ങുന്ന സിനിമ എല്ലാവരെയും ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
6 Big budget tamil films to look forward to in 2018

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X