»   » ഐ വമ്പന്‍ നഷ്ടം, നിര്‍മാതാവ് കടക്കെണിയില്‍; 35 കോടി സ്വത്ത് ലേലത്തിന്

ഐ വമ്പന്‍ നഷ്ടം, നിര്‍മാതാവ് കടക്കെണിയില്‍; 35 കോടി സ്വത്ത് ലേലത്തിന്

By: Rohini
Subscribe to Filmibeat Malayalam

തമിഴിലെ മിക്ക ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയും നിര്‍മാതാവാണ് ഓസ്‌കാര്‍ രവിചന്ദ്രന്‍. അന്യന്‍, വേലായുധം, ദശാവതാരം, അങ്ങനെ നീളുന്നു ചിത്രങ്ങള്‍. എന്നാല്‍ കോടികള്‍ മുടക്കി സിനിമകള്‍ നിര്‍മിയ്ക്കുന്ന രവിചന്ദ്രന്‍ ഇപ്പോള്‍ കോടികളുടെ കടക്കെണിയിലാണെന്നാണ് കേള്‍ക്കുന്നത്.

ഐ എന്ന ചിത്രം വിജയമായിരുന്നെങ്കിലും, സാമ്പത്തികമായി നിര്‍മാതാവിന് വന്‍ നഷ്ടമാണ് വരുത്തി വച്ചത്. കടക്കെണിയില്‍ നിന്ന് തലയൂരാന്‍ ഇപ്പോള്‍ രവിചന്ദ്രന്‍ തന്റെ 35 കോടി സ്വത്ത് ലേലത്തിന് വില്‍ക്കാന്‍ ഒരുങ്ങുകയാണ്

ഐ വമ്പന്‍ നഷ്ടം, നിര്‍മാതാവ് കടക്കെണിയില്‍; 35 കോടി സ്വത്ത് ലേലത്തിന്

ഐ നിര്‍മിയ്ക്കാന്‍ വേണ്ടി രവിചന്ദ്രന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനാല്‍ നിര്‍മാതാവിന്റെ വീടും ഓഫീസും ജപ്തി ചെയ്തിരുന്നു.

ഐ വമ്പന്‍ നഷ്ടം, നിര്‍മാതാവ് കടക്കെണിയില്‍; 35 കോടി സ്വത്ത് ലേലത്തിന്

ഇപ്പോള്‍ കോയമ്പത്തൂരില്‍ രവിചന്ദ്രന്റെ പേരിലുള്ള 35 കോടിയുടെ സ്വത്ത് ലേലത്തില്‍ വില്‍ക്കാന്‍ ബാങ്ക് പത്രത്തില്‍ പരസ്യം കൊടുത്തിരിയ്ക്കുകയാണ് നിര്‍മാതാവ്. മാധ്യമങ്ങളില്‍ വന്ന പത്ര പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം

ഐ വമ്പന്‍ നഷ്ടം, നിര്‍മാതാവ് കടക്കെണിയില്‍; 35 കോടി സ്വത്ത് ലേലത്തിന്

ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 96.75 കോടി രൂപയാണ് രവിചന്ദ്രന്‍ ലോണെടുത്തത്. ലോണ്‍ തിരിച്ചടയ്‌ക്കേണ്ട കാലാവധി കഴിഞ്ഞിട്ടും അടയ്ക്കാത്തതിനാലാണ് ജപ്തി നടപടിയിലേക്ക് കടന്നത്

ഐ വമ്പന്‍ നഷ്ടം, നിര്‍മാതാവ് കടക്കെണിയില്‍; 35 കോടി സ്വത്ത് ലേലത്തിന്

185 കോടി രൂപ ചെലവിട്ടാണ് ശങ്കര്‍ ഐ എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പ്രമോഷനും മറ്റുമായി കോടികളുടെ ചെലവാണ് സംവിധായകന് ഉണ്ടായത്. ഓഡിയോ ലോഞ്ചിന് ഹോളിവുഡ് താരം അര്‍നോള്‍ഡിനെ കൊണ്ടുവന്നതും ചെലവി ഇരട്ടിപ്പിച്ചു

ഐ വമ്പന്‍ നഷ്ടം, നിര്‍മാതാവ് കടക്കെണിയില്‍; 35 കോടി സ്വത്ത് ലേലത്തിന്

ഐയ്ക്ക് ശേഷം ഭൂലോകം എന്ന ചിത്രം രവിചന്ദ്രന്‍ നിര്‍മിച്ചിരുന്നു. ജയം രവി നായകനായ ചിത്രം സംവിധാനം ചെയ്തത് എന്‍ കല്യാണകൃഷ്ണനാണ്. ചിത്രം പരാജയമായിരുന്നില്ലെങ്കിലും സാമ്പത്തിക വിജയം നേടാന്‍ കഴിഞ്ഞില്ല.

English summary
Ravichandran’s assets worth Rs. 35 crores has been put for sale by a bank in Coimbatore to whom he owes money

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam