»   » കമല്‍ ഹസന്റെ പേര് ഇനി നയന്‍താരയ്ക്ക്

കമല്‍ ഹസന്റെ പേര് ഇനി നയന്‍താരയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

പോയവര്‍ഷം മായ എന്ന ചിത്രത്തിലൂടെ നയന്‍താര പ്രേക്ഷകരെ ഞെട്ടിച്ചു. മായയ്ക്ക് ശേഷം വീണ്ടുമൊരു ഹൊറര്‍ ചിത്രവുമായി നയന്‍താര ഈ വര്‍ഷവും എത്തുന്നു എന്ന വാര്‍ത്ത ഇതിനോടകം ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു.

പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ സര്‍കുണത്തിന്റെ അസോസിയേറ്റായിരുന്ന ദോസ് രാമസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വി ഹിതേഷ് ഝക്ക്ബക്കും സര്‍കുണനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

സിനിമയ്ക്ക് പേരിട്ടു എന്നതാണ് പുതിയ വാര്‍ത്ത, ടിക് ടിക് ടിക്!!. ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നല്ലേ ചിന്തിയ്ക്കുന്നത്?. അതെ, 1981 ല്‍ കമല്‍ ഹസനെയും മാധവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഭാരതിരാജ സംവിധാനം ചെയ്ത ചിത്രമാണ് ടിക് ടിക് ടിക്.

kamal-nayan

പേര് കടമെടുത്തു എന്നല്ലാതെ കമലിന്റെ ടിക് ടിക് ടിക്കുമായി നയന്‍താരയുടെ ഹൊറര്‍ ചിത്രമായ ടിക് ടിക് ടിക്കിന് യാതൊരു ബന്ധവുമില്ല. അതേ സമയം, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തമ്പി രാമയ്യ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വിവേക്-മെര്‍വിന്‍ കൂട്ടുകെട്ടാണ് ചിത്രത്തിലെ പാട്ടുകളൊരുക്കുന്നത്. ദിനേഷ് കൃഷ്ണന്‍ ഛായാഗ്രാഹണവും ഗോപി കൃഷ്ണ എഡിറ്റിങും നിര്‍വ്വഹിയ്ക്കുന്നു.

English summary
A Kamal Haasan Title for Nayanthara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam