»   » മലയാളത്തിലെ ഒരു താരപുത്രി കൂടെ തമിഴ് സിനിമയിലേക്ക്.. പരിതി വിടുമോ.. ?

മലയാളത്തിലെ ഒരു താരപുത്രി കൂടെ തമിഴ് സിനിമയിലേക്ക്.. പരിതി വിടുമോ.. ?

Posted By: Rohini
Subscribe to Filmibeat Malayalam

ഒന്ന് രണ്ട് മലയാള സിനിമയില്‍ മുഖം കാണിച്ചാല്‍ തമിഴ് സിനിമയില്‍ അവസരം തേടി പോകുന്ന മലായാളി നടിമാര്‍ ഇപ്പോഴുമുണ്ട്. തമിഴ്, തെലിങ്ക് ഭാഷകളില്‍ ഒന്ന് രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കുന്നതോടെ നായികമാരുടെ കോലവും മാറുന്നു.. അക്കൂട്ടത്തിലേക്കിതാ ഒരു മലയാളി നടി കൂടെ...

അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല, എന്നെ വിജയകുമാറിന്റെ മകളെന്ന് പറയരുത്, അര്‍ത്ഥന

നടന്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥനയാണ് തമിഴ് സിനിമകളിലേക്ക് ചുവടുമാറ്റുന്നത്. പ്രശസ്ത സംവിധായകന്‍ പാണ്ഡിരാജിന്റെ സഹസംവിധായകന്‍ വലികാന്താണ് സെമ എന്ന് പേരിട്ടികിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായി.

arthana

ജിവി പ്രകാശാണ് ചിത്രത്തിലെ നായകന്‍. യോഗി ബാബ, കോവൈ സരള, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. സംവിധായകന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സെമ എന്ന ചിത്രമൊരുക്കുന്നത്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് അര്‍ത്ഥന സിനിമാ ലോകത്തെത്തിയത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷായിരുന്നു ഈ ചിത്രത്തില്‍ അര്‍ത്ഥനയുടെ നായകന്‍.

English summary
Arthana Binu, a young actress in Mollywood and Tollywood, will be making her debut in an upcoming Tamil film titled Sema. The film has GV Prakash in the lead and is directed by Vallikanth, an assistant of director Pandiraj, who has written the dialogues and produced it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam