»   » ധനുഷ് കള്ളം പറയുന്നത് എന്തിന്? പണം വേണ്ട, വൃദ്ധദമ്പതികള്‍ നടനോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം!

ധനുഷ് കള്ളം പറയുന്നത് എന്തിന്? പണം വേണ്ട, വൃദ്ധദമ്പതികള്‍ നടനോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം!

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ്‌നടന്‍ ധനുഷിന്റെ പിതൃത്വം തെളിയിക്കുന്നതമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ തമിഴകം ചര്‍ച്ച ചെയ്യുന്നത്. ഒരു നടനെന്ന നിലയില്‍ തന്റെ പിതൃത്വം മാറ്റി പറയുന്നതുക്കൊണ്ട് എന്ത് നേട്ടം. ധനുഷ് തന്റെ മകനാണെന്ന് ആവശ്യപ്പെട്ട് മേലൂര്‍ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ കേസ് നടക്കുന്നത്. ധനുഷ് തന്റെ മകനാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട് വിട്ട് പോയതാണെന്നും ദമ്പതികള്‍ പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ താന്‍ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ധനുഷ്. നേരത്തെ ദമ്പതികള്‍ പറഞ്ഞത് പോലെ ധനുഷിന്റെ ശരീരത്തിലെ പാടുകള്‍ ലേസര്‍ ട്രീറ്റ്‌മെന്റ് വഴി മായിച്ച് കളഞ്ഞതാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന പാടുകള്‍ ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജമാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പരിശോധന നടത്തിയത്

ധനുഷിന്റെ ഇടത് തോളില്‍ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ തഴമ്പുമുണ്ടെന്നാണ് ദമ്പതികള്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ദമ്പതികള്‍ അവകാശപ്പെടുന്ന പ്രകാരം തോളിലും കാല്‍മുട്ടിലും ഒരു അടയാളങ്ങളില്ലെന്നും പരിശോധന റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

മധുരൈ മെഡിക്കല്‍ കോളേജ്

മധുരൈ മെഡിക്കല്‍ കോളേചജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ശസ്ത്രക്രിയയിലൂടെ ശരീരത്തിലെ പാടുകള്‍ മായിച്ച് കളഞ്ഞിട്ടുണ്ടാകുമെന്ന ആരോപണം തെറ്റാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ധനുഷ് പണം കൊടുത്തു

ധനുഷും കൂട്ടരും പണം കൊടുത്താണ് പുതിയ തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന് ഇപ്പോള്‍ വൃദ്ധദമ്പതികള്‍ ആരോപിക്കുന്നുണ്ട്. നേരത്തെ 65,000 രൂപ മാസംതോറും തരണമെന്ന് ആവശ്യപ്പെട്ട വൃദ്ധദമ്പതികള്‍ ഇപ്പോള്‍ മകനാണെന്ന സത്യം തുറന്ന് പറഞ്ഞാല്‍ മാത്രം മതിയെന്നാണ് പറയുന്നത്.

ദമ്പതികള്‍ പറഞ്ഞത്

കലൈയരശന്‍ എന്നാണ് ധനുഷിന്റെ പേരെന്ന് വൃദ്ധദമ്പതിമാര്‍ പറയുന്നു. നടന്‍ പട്ടികജാതിക്കാരനാണെന്ന് ദമ്പതിമാരുടെ രേഖകളില്‍ പറയുന്നത്. 2002ല്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ധനുഷ് നാടുവിടുന്നത്. അന്ന് ചെന്നൈയിലേക്കാണ് പോയത്. എംബ്ലോയിമെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് നടന്‍ നാടുവിട്ടതെന്നും ദമ്പതിമാര്‍ പറയുന്നു.

English summary
Actor Dhanush birthmarks case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam