»   » മുനിയമ്മയ്ക്ക് സഹായവുമായി ധനുഷ്

മുനിയമ്മയ്ക്ക് സഹായവുമായി ധനുഷ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

തമിഴ് സിനിമാ താരം മുനിയമ്മ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. വിക്രമിന്റെ ധൂള്‍ എന്ന ചിത്രത്തിലൂടെയാണ് മുനിയമ്മ ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ മുനിയമ്മ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരുന്നു.

മുനിയമ്മയക്ക് ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ആശുപത്രിയില്‍ ബില്ലടയക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോഴിതാ തമിഴ് സിനിമാ താരം ധനുഷ് മുനിയമ്മയ്ക്ക് ധനസഹായവുമായി രംഗത്തെത്തിയിരിക്കുന്നു. 5 അഞ്ച് ലക്ഷം രൂപയാണ് ധനുഷ് ധനസഹായമായി മുനിയമ്മയ്ക്ക് നല്‍കിയിരിക്കുന്നത്.

muniyamma-dhanush1

വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ എന്ന മലയാള സിനിമയിലും മുനിയമ്മ അഭിനിയിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായക വേഷം അവതരിപ്പിച്ചത്. ധൂള്‍ എന്ന ചിത്രത്തിലൂടെയാണ് മുനിയമ്മ സിനിരംഘത്തേക്ക് കടന്ന് വരുന്നത്.

കൂടാതെ നാടോടി ഗാനങ്ങളിലൂടെയും മുനിയമ്മ ശ്രദ്ധേയമാണ്. 2000ത്തോളം നാടോടി ഗാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി എന്ന ചിത്രമാണ് പുതിയതായി റിലീസ് ചെയ്ത ധനുഷ് ചിത്രം.

English summary
Popular folk singer and character artiste, Paravai Muniyamma has been bedridden for the past few months and is unable to take care of her medical expenses as she is in deep financial crisis.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam