»   » വിവാദങ്ങള്‍ക്കിടെ ധനുഷിന് ആശ്വാസമായി അധ്യാപികയുടെ വാക്കുകള്‍!!!

വിവാദങ്ങള്‍ക്കിടെ ധനുഷിന് ആശ്വാസമായി അധ്യാപികയുടെ വാക്കുകള്‍!!!

Posted By: Ambili
Subscribe to Filmibeat Malayalam

തമിഴ്‌നടന്‍ ധനുഷിന്റെ സമയം വളരെ മോശമാണെന്ന് വേണം പറയാന്‍. വിവാദങ്ങള്‍ തലപൊക്കി തുടങ്ങിയതിന് ശേഷം ഒന്നു മാറുന്നതിന് മുന്‍പ് മറ്റൊന്ന് എന്നിങ്ങനെ നിരന്തരം വിവാദങ്ങള്‍ വന്നോണ്ടിരിക്കുകയാണ്.

താരത്തിനെതിരെ ലൈംഗിക കുറ്റങ്ങള്‍ ആരോപിച്ചും മറ്റും വിവാദങ്ങള്‍ തലയുയര്‍ത്തുകയാണിപ്പോള്‍. അതിനിടെ തങ്ങളുടെ മകനാണ് ധനുഷ് എന്ന് പറഞ്ഞ് മധുര ദമ്പതികളുടെ വാദമാണ് ആദ്യം ധനുഷിനെ വലച്ചത്. എന്നാല്‍ ഇതില്‍ നടന് തെല്ലൊരാശ്വാസമായി ധനുഷിന്റെ അധ്യാപിക ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ധനുഷിന്റെ മാതാപിതാക്കളാണ്

നവമ്പര്‍ 25നാണ് മധുരയില്‍ നിന്നും കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. മധുര മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരും കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

മകനാണെന്നുള്ളതിന് തെളിവുണ്ട്

ധനുഷ് ഞങ്ങടെ മകനാണ് അതിന് തെളിവായി ധനുഷിന്റെതെന്ന് പറഞ്ഞ് ചെറുപ്പത്തിലെ ചില ചിത്രങ്ങളുമായിട്ടാണ് ദമ്പതികള്‍ വന്നത്. മാത്രമല്ല തങ്ങള്‍ക്ക് ജീവിക്കാന്‍ ധനുഷ് മാസം 65,000 രൂപ നല്‍കണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു.

അധ്യാപികയുടെ വാക്കുകള്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ അധ്യാപികയുടെ വാക്കുകള്‍ ധനുഷിന് ആശ്വാസമാണ്. എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്നാണ് അധ്യാപിക പറയുന്നത്.

ധനുഷിനെ സ്‌കൂളില്‍ ചേര്‍ത്തത് ആര് ?

1987 ല്‍ ധനുഷിനെ സ്‌കൂളില്‍ ചേര്‍ത്തത് പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണെന്നാണ് തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂള്‍ അധ്യാപക സുധ വെങ്കടേശ്വര്‍ പറയുന്നത്.

ധനുഷിന്റെ സഹോദരങ്ങള്‍

ധനുഷിനെ പോലെ തന്നെ മറ്റ് നാല് സഹോദരിമാരും തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്നും അധ്യാപക പറയുന്നു. ധനുഷ് സ്‌കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ തന്റെ കൈയിലുണ്ടെന്നും അധ്യാപക പറയുന്നു

സര്‍ക്കാര്‍ രേഖകള്‍ കള്ളം പറയുമോ ?

ധനുഷിന്റെ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് സര്‍ക്കാര്‍ രേഖയാണ്. അതില്‍പരം തെളിവുകളൊന്നും വേണ്ടി വരില്ലല്ലോ എന്നാണ് അധ്യാപിക ചോദിക്കുന്നത്. താന്‍ ധനുഷിന്റെ ഹിസ്റ്ററി അധ്യാപികയായിരുന്നു. മാത്രമല്ല ആ സമയത്ത് സ്‌കൂളിന്റെ പ്രിന്‍സിപ്പാളും താനായിരുന്നെന്നും അവര്‍ പറയുന്നു.

English summary
Teacher's revelation consoles Madhura couple's plea for actor Dhanush's parenthood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam