»   » വിജയ് യുടെ ആരാധകരില്‍ മാത്രമേ പുലി പരാജയപ്പെട്ടിട്ടുള്ളൂ, ജയംരവി പറയുന്നതിങ്ങനെ

വിജയ് യുടെ ആരാധകരില്‍ മാത്രമേ പുലി പരാജയപ്പെട്ടിട്ടുള്ളൂ, ജയംരവി പറയുന്നതിങ്ങനെ

Posted By:
Subscribe to Filmibeat Malayalam

വിജയ് യുടെ പുലി തിയേറ്ററില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു. ബിഗ് ബജറ്റില്‍ ഒരുക്കിയ പുലി ബാഹുബലിയെ മറിക്കടക്കുമോ എന്ന് വരെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

എന്നാല്‍ സംഭവിച്ചതോ? കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു തിയേറ്ററില്‍ നിന്നും സിനിമയുടെ പകുതിയില്‍ വച്ച് പ്രേക്ഷകര്‍ ഇറങ്ങി പോകുക വരെ ചെയ്തു. ഇത് വിജയ് യുടെ ആരാധകരുടെ മാത്രം പ്രതികരണമായിരുന്നു.പക്ഷേ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും വിജയ് യുടെ പുലിയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

jayamravi

സംവിധായകന്‍ ലിങ്ക സ്വാമി പുലിയെ കുറിച്ച് പറഞ്ഞതിങ്ങനെ. ആരാധകരെ തൃപ്തിപ്പെടുത്തുന്ന നിരവധി സിനിമകള്‍ വിജയ് ചെയ്തിട്ടുണ്ട്. പക്ഷേ അവയൊന്നും എല്ലാ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പുലി നല്ലൊരു ചിത്രമാണ്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും ചെയ്യണമെന്നും ലിങ്ക സ്വാമി പറഞ്ഞു.

ഇപ്പോഴിതാ ലിങ്ക സ്വാമി പറഞ്ഞത് പോലെ തന്നെയാണ് നടന്‍ ജയംരവിയ്ക്കും പറയാനുള്ളത്. തമിഴ് സിനിമയില്‍ പുതിയ ശൈലി പരിചയപ്പെടുത്തുകയാണ് പുലി എകന്ന ചിത്രം. ഇതുപോലെയുള്ള ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പ് നല്‍കാന്‍ പ്രേക്ഷകര്‍ തയ്യാറകണമെന്നും ജയംരവി പറയുന്നു.

English summary
Actor Jayam Ravi about Ilayathalapathy Vijay's puli.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam