»   » പേരമ്പ് തിയേറ്ററിലെത്തും മുമ്പേ മമ്മൂട്ടി വീണ്ടും തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു

പേരമ്പ് തിയേറ്ററിലെത്തും മുമ്പേ മമ്മൂട്ടി വീണ്ടും തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന പേരമ്പ് തിയേറ്ററില്‍ എത്തിയില്ല. അതിനു മുമ്പേ മമ്മൂട്ടി മറ്റൊരു തമിഴ് ചിത്രത്തിന് കൂടി ഡേറ്റ് കൊടുത്തു. മികച്ച ചിത്രങ്ങളായ തെന്മാര്‍ക്ക് പരുവക്കാറ്റ്, ഇടംപൊരുള്‍ യേവല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സീനു രാമസ്വമിയുടെ അടുത്ത ചിത്രത്തിലേക്കാണ് മമ്മൂട്ടിയെ ക്ഷണിച്ചിരിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും സംവിധായകന്‍ സീനു രാമസ്വാമിയും തമ്മില്‍ കൂടികഴ്ച നടത്തിയതായും തമിഴ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ധര്‍മ്മധുരൈ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ സീനു രാമസ്വാമി. അതിന് ശേഷമാണ് പുതിയ ചിത്രത്തിലേക്ക് കടക്കുക.

mammootty-02

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റാം ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്. ഈ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രതീക്ഷിക്കുന്നത്.

കസബയാണ് മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഡാഡി കൂള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിനാണ്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ കസബയില്‍ അന്വേഷണത്തിന് എത്തുന്ന രാജന്‍ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രം.

English summary
Actor Mammootty in Seenu Ramasamy's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam