»   » ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ തമിഴ് നടന്‍ നകുല്‍ വിവാഹത്തിനൊരുങ്ങുന്നു

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ തമിഴ് നടന്‍ നകുല്‍ വിവാഹത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് ഏവര്‍ക്കും സുപരിചിതയായ ദേവയാനിയുടെ സഹോദരന്‍ നകുലിന്‍െര വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ പ്രണയിനി ശ്രുതി ഭാസ്‌കറുമായുള്ള വിവാഹ നിശ്ചയം ശനിയാഴ്ച ചെന്നൈയില്‍ വെച്ച് നടന്നു.

സുഹൃത്തുക്കളും വീട്ടുക്കാരും മാത്രമായി ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ആരാധക മനസ്സുകളില്‍ ഇടം നേടിയ നടനായിരുന്നു നകുല്‍. സഹോദരി ദേവയാനി എല്ലാ ഭാഷകളിലും ആരാധകര്‍ക്ക് സുപരിചിതയായിരുന്നു.

nakulengagement

2003 ല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നകുല്‍ സിനിമയിലേക്ക് വന്നത്, യുവാക്കള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം നഗുലിന്റെ കരിയറില്‍ ഏറെ തുണച്ചു. ബോയ്‌സ് എന്ന ചിത്രത്തില്‍ തന്നെയായിരുന്നു നഗുല്‍ ആദ്യമായി പാടിയതും.

കാതലില്‍ വിഴുന്തേന്‍, മാസിലാമണി, നാന്‍ രാജാവാകാ പോകിരേന്‍, വല്ലിനം തുടങ്ങിയവ നകുലിന്‍െര ചിത്രങ്ങളാണ്.

English summary
South Indian actor Nakul got engaged to his long time girlfriend Sruti Bhaskar on Saturday at Chennai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam