»   » നടി നമിതയെ ഇറക്കി വിടാന്‍ ശ്രമിച്ച വീട്ടുടമയുടെ തോന്ന്യാസത്തിനെതിരെ കോടതി ഉത്തരവ്!

നടി നമിതയെ ഇറക്കി വിടാന്‍ ശ്രമിച്ച വീട്ടുടമയുടെ തോന്ന്യാസത്തിനെതിരെ കോടതി ഉത്തരവ്!

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം നമിതയെ വാടക വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ച വീട്ടുടമയ്‌ക്കെതിരെ കോടതി ഉത്തരവ്. പന്ത്രണ്ട് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന ചെന്നൈയിലെ നുങ്കമ്പാക്കാത്തെ വീട്ടില്‍ നിന്നാണ് നമിതയെ കറുപ്പയ്യ നാഗരത്‌നം എന്ന വീട്ടുടമയാണ് പുറത്താക്കാന്‍ ശ്രമിച്ചത്.

ബലം പ്രയോഗിച്ച് ഇറക്കി വിടാന്‍ ശ്രമിച്ച വീട്ടുടമ ഗുണ്ടകളെ അയച്ചും തന്നെ ഭീഷണി പെടുത്തി. മാനസികമായി എപ്പോഴും പീഡിപ്പിക്കുകയാണെന്നും നമിത നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വീട്ടുടമയ്‌ക്കെതിരെയാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നത്.

ഒഴിപ്പിക്കല്‍ തടഞ്ഞു

നടിയെ വാടക വീട്ടില്‍ നിന്ന് ഒഴിപ്പിക്കരുതെന്ന് പറഞ്ഞാണ് കോടതി ഉത്തരവ്. സിറ്റി 12ാംമത് സിവില്‍ കോടതിയാണ് ഒഴിപ്പിക്കല്‍ താത്കാലികമായി തടഞ്ഞത്.

കൃത്യമായി വാടക കൊടുക്കുന്നുണ്ട്

മാസം 15000 രൂപയാണ് വാടക. അത് കൃത്യമായി നല്‍കുന്നുണ്ടെന്നും നമിത പരാതിയില്‍ പറയുന്നുണ്ട്.

ഭീഷണിപ്പെടുത്തുന്നു

വീട്ടില്‍ നിന്ന് ഇറങ്ങി പോയില്ലങ്കില്‍ ഇലക്ട്രിസിറ്റിയും വാട്ടര്‍ സേവനവും വിച്ഛേദിക്കുമെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ ഭീഷണിയെന്നും നമിത പറയുന്നു.

പുലിമുരുകന്‍

വൈശാഖ് സംവിധാനം പുലിമുരുകന്‍ എന്ന ചിത്രത്തിലാണ് നമിത ഒടുവില്‍ അഭിനയിച്ചത്. ജൂലി എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചത്. ഇപ്പോള്‍ പോട്ടു എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് നമിത.

English summary
Actor Namitha gets reprieve from court.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam