For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കരച്ചിൽ ഉറക്കം കെടുത്തുന്നു, മൂന്ന് കോടിക്ക് പിന്നാലെ വീണ്ടും, വലിയ പ്രഖ്യാപനം ഏപ്രിൽ 14 ന്

  |

  കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന് എല്ലാവിധ സഹായവുമായി സിനിമ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും സംസ്ഥാന സർക്കാരുടെ പണ്ടിലേയ്ക്കുമാണ് ധനസഹായം നൽകിയിട്ടുണ്ട്. തമിഴ് താരം രാഘവ ലോറൻസ് മൂന്ന് കോടി രൂപ കെറോണ ദുരുതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചന്ദ്രമുഖി 2 ന് ലഭിച്ച പ്രതിഫല തുകയാണ് താരം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്.

  ragavalorance

  താരത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത തനിയ്ക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് താരം. കൂടാതെ ജനങ്ങൾക്കായി ഇനിയും കൂടുതൽ സഹായം ചെയ്യണമെന്നുള്ള ആഗ്രഹവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ചുറ്റുമുള്ളവരുടെ ദുരിതം കണ്ടു നിൽക്കാാവുന്നില്ലെന്നും മൂന്ന് കോടി രൂപ ഒന്നുമാവില്ലെന്നറിയാവുന്നതിനാൽ സമൂഹത്തിനും സർക്കാരിനും വേണ്ടി തന്നെക്കൊണ്ട് കഴിയുന്ന സംഭാവന നൽകാൻ ഉദ്ദേശിക്കുകയാണെന്നും താരം ട്വിറ്റ് ചെയ്തു. ഓഡിറ്ററുമായി കൂടുതൽ ആലോചിച്ചതിന് ശേഷം ഏപ്രിൽ 14 ന് കൂടുതൽ കാര്യം വെളിപ്പെടുത്തുമെന്നും താരം പറഞ്ഞു.

  ഇതൊരു ത്രികോണ പ്രണയമല്ല, രാജമൗലി ചിത്രത്തിൽ എന്തുകൊണ്ട് ആലിയ, വെളിപ്പെടുത്തി സംവിധായകൻ

  താരത്തിന്റെ വാക്കുകൾ ഇങ്ങനെ

  ആശംസകൾ അറിയിച്ച ഓരോർത്തർക്കും നന്ദി. ല്ലാവരുടെയും സ്നേഹം എന്നെ കീഴടക്കിയിരിക്കുന്നു. സംഭവന നൽകിയതിന് ശേഷം നിരവധി കോളുകളാണ് തന്നെ തേടി എത്തിയത്.കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട്. പൊതുജനങ്ങളില്‍ നിന്ന് നിരവധി കത്തുകളും വീഡിയോകളും ലഭിക്കുന്നുമുണ്ട്. ഇതെല്ലാം കാണുന്നത് തന്നെ ഹൃദയഭേദകമാണ്. ഞാന്‍ നല്‍കിയ മൂന്ന് കോട് ഒന്നുമാവില്ലെന്ന് എനിക്കറിയാം,കൂടുതലായി എന്തെങ്കിലും നല്‍കാനാവുമെന്ന് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നില്ല. ഫോൺ വരുമ്പോൾ ഞാന്‍ തിരക്കിലാണെന്ന് പറയാനായി എന്‍റെ അസിസ്റ്റന്‍റുമാരെയും പറഞ്ഞേല്‍പ്പിച്ചു.

  പിന്നീട് മുറിയിൽ പോയി ഇരുന്ന് ചിന്തിച്ചപ്പോഴാണ് ചെയ്ത തെറ്റ് മനസ്സിലായത്. ആളുകൾ കരയുന്ന വീഡിയോകൾ എന്റെ ഉറക്കം കെടുത്തി.നമ്മൾ ഈ ലോകത്തേയ്ക്ക് വന്നപ്പോൾ ഒന്നും കൊണ്ടല്ല വന്നത്. പോകുമ്പോഴും അങ്ങനെ തന്നെയാണ്. ഞാൻ ഇത് തിരിച്ചറിഞ്ഞു.. ഇന്ന് എല്ലാ അമ്പലങ്ങളും അടഞ്ഞു കിടക്കുകയാണ്. കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ വിശപ്പിലാണ് ദൈവം വസിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചടത്തോളം ദൈവങ്ങൾക്ക് വല്ലതും നൽകിയാൽ അത് ജനങ്ങളിൽ എത്തില്ല.എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലേക്കെത്തും കാരണം ദൈവം ഓരോരുത്തരുടെയും ഉള്ളിലുണ്ട്.

  സേവ ചെയ്യാനുള്ള ജോലിയാണ് ദൈവം എന്നെ ഏൽപ്പിച്ചിരിക്കുന്നത്. അതിന് പറ്റിയ സമയം ഇത് തന്നെയാണ്.അതുകൊണ്ട് ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്നാലാവുന്നത് ചെയ്യാന്‍ ‍ഞാന്‍ തീരുമാനിച്ചു. എന്‍റെ ഓഡിറ്ററോടും അഭ്യുദയകാംക്ഷികളോടും ആലോചിച്ച ശേഷം നിങ്ങളുടെ അഭ്യുദയകാംക്ഷികളോടും ആലോചിച്ചതിന് ശേഷം നിങ്ങളുടെ അനുഗ്രഹത്തോടെ ഞാനത് പ്രഖ്യാപിക്കുന്നതായിരിക്കും- താരം ട്വീറ്റ് ചെയ്തു

  Read more about: coronavirus raghava lawrence
  English summary
  Actor Raghav Lawrence Donate More Fund to Corona Relief|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X