For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിമുഖം എടുക്കാന്‍ വന്ന പെണ്‍കുട്ടിയോട് തോന്നിയ ഇഷ്ടം; രജനികാന്തിന്റെ ഭാര്യയായി ലത വന്ന കഥയിങ്ങനെയാണ്

  |

  തെന്നിന്ത്യന്‍ സിനിമയുടെ സ്‌റ്റൈല്‍ മന്നനായി വാഴുകയാണ് രജനികാന്ത്. പ്രത്യേകമായൊരു ഇന്‍ട്രൊഡക്ഷന്‍ കൊടുത്ത് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രയധികം ആരാധകരുടെ മനസ്സില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ച നടന്മാരില്‍ ഒരാളാണ് രജനികാന്ത്. പതിറ്റാണ്ടുകളായി തുടരുന്ന താരപദവിയില്‍ ഇന്നും തുടര്‍ന്നു വരികയാണ് അദ്ദേഹം. അതേസമയം രജനീകാന്തിനെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയകഥ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്.

  ഫെബ്രുവരി ഇരുപത്തിയാറിന് രജനീകാന്തും ഭാര്യ ലതയും 41-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് താരങ്ങളുടെ പ്രണയകഥ ചര്‍ച്ചയാവുന്നത്. ഇത്രയും വര്‍ഷത്തെ ദാമ്പത്യ ജീവിതം എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണെന്നാണ് ആരാധകരും പറയുന്നത്. അതേ സമയം താരങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമൊക്കെ എത്തിയിരിക്കുന്നത്.

  വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് രജനികാന്ത് ആദ്യമായി ലതയെ കണ്ടുമുട്ടുന്നത്. തില്ലു മല്ലു എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു താരം. ഇതിനിടയില്‍ തന്റെ പേരിലൊരു ഇന്‍ര്‍വ്യൂ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. മിക്ക പ്രണയങ്ങളിലെയും പോലെ അന്ന് ഇന്റര്‍വ്യൂ എടുക്കാനെത്തിയത് ലത രംഗാചരി എന്ന യുവതി ആണ്. ആദ്യ കാഴ്ചയില്‍ ലതയോട് ഒരു അടുപ്പം രജനികാന്തിന് തോന്നിയിരുന്നു.

  രസകരമായ കാര്യം ലതയോട് ആകര്‍ഷണം തോന്നിയ രജനികാന്ത് ആ അഭിമുഖം അവസാനിച്ചപ്പോള്‍ തന്നെ വിവാഹാഭ്യര്‍ഥന നടത്തി എന്നതാണ്. തന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ ലത കൂളായി നിന്നു. അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കില്‍ എന്റെ മാതാപിതാക്കളോട് വന്ന് കാര്യം അവതരിപ്പിക്കാനാണ് ലത മറുപടിയായി പറഞ്ഞത്. അധികം വൈകാതെ ലത പറഞ്ഞത് പോലെ തന്നെ രജനികാന്ത് ചെയ്തു. വീട്ടുകാര്‍ക്കും വലിയ കുഴപ്പമില്ലാതെ വന്നതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തി.

  അന്ന് ശ്രീനിഷിനെ കണ്ടപ്പോൾ വയറ്റിലൂടെ ബട്ടർഫ്ലൈ പറന്നു; പ്രണയമാണെന്ന് മനസിലായ നിമിഷത്തെ കുറിച്ച് പേളി

  ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് താരദമ്പതിമാര്‍ക്കുമുള്ളത്. മാതാപിതാക്കള്‍ക്ക് നല്ലൊരു കുടുംബ ജീവിതം ഉണ്ടായെങ്കിലും മക്കളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. സൗന്ദര്യ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. അടുത്തിടെയാണ് ഐശ്വര്യ നടന്‍ ധനുഷുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്.

  വിവാഹത്തിന് തൊട്ട് മുന്‍പ് അവള്‍ പറഞ്ഞ നിബന്ധന; ഭാര്യ മുന്നോട്ട് വെച്ച കണ്ടീഷനെ കുറിച്ച് നടന്‍ ഷാഹിദ് കപൂര്‍

  കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ അണ്ണാത്തെ എന്ന സിനിമയാണ് രജനികാന്തിന്റേതായി അവസാനം റിലീസ് ചെയ്തത്. അതിന് മുന്‍പ് ദര്‍ബാര്‍ എന്ന സിനിമയിലും മികവുറ്റ പ്രകടനമാണ് കാഴ്ച വെച്ചത്. ഇനി തലൈവര്‍ 169 എന്നൊരു സിനിമയാണ് രജനികാന്തിന്റേതായി വരാനിരിക്കുന്നത്. ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇടക്കാലത്ത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം പ്രാര്‍ഥനകളുമായി എത്തിയിരുന്നു. ഓരോ വര്‍ഷവും ഒരു സിനിമ എന്ന നിലയിലാണ് താരം മുന്നോട്ട് പോവുന്നത്.

  അഭിമുഖം എടുക്കാന്‍ വന്ന പെണ്‍കുട്ടിയോട് തോന്നിയ ഇഷ്ടം; രജനികാന്തിന്റെ ഭാര്യയായി ലത വന്ന കഥയിങ്ങനെയാണ്

  English summary
  Actor Rajinikanth Fall In Love At First Sight With Latha, Love Story Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X