»   » ഇനി എ.ആര്‍ റഹ്മാന് വേണ്ടി ചിമ്പു പാടും

ഇനി എ.ആര്‍ റഹ്മാന് വേണ്ടി ചിമ്പു പാടും

Posted By:
Subscribe to Filmibeat Malayalam

സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ കാലങ്ങളായി സിനിമാതാരങ്ങള്‍ക്കു വേണ്ടി പാടുകയാണ്. ഇനി റഹ്മാന് വേണ്ടി താരങ്ങള്‍ പാടിയാലോ.. ആ ഭാഗ്യം വീണ്ടും ലഭിച്ചിരിക്കുന്നത് നമ്മുടെ തമിഴ് താരം ചിമ്പുവിനാണ്. എ.ആര്‍ റഹ്മാന് വേണ്ടി ഇനി ചിമ്പു പാടും. പ്രേക്ഷകര്‍ പാടുപെടുമോ എന്നു കണ്ടറിയേണ്ടി വരും.

എന്തായാലും ചിമ്പു ഒരു ഗായകനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനുമുന്‍പും ചിമ്പു ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. എ.ആര്‍ റഹ്മാന് ചീത്ത പേര് ഉണ്ടാക്കില്ലെന്ന് കരുതാം. 'അച്ചം എന്‍ബത് മടമയെടാ' എന്ന ചിത്രത്തിലാണ് ചിമ്പു പിന്നണി ഗായകന്റെ കുപ്പായം അണിയുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രത്തിനുശേഷം ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ചം എന്‍ബത് മടമയെടാ.

simbu

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കാന്‍ പോകുന്നത് എ.ആര്‍ റഹ്മാനാണ്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ റഹ്മാന്റെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് റഹ്മാനും ഗൗതം മേനോനും.

ചിത്രത്തിന്റെ ആറ് പാട്ടുകള്‍ക്കും റഹ്മാനാണ് ഈണം നല്‍കുന്നത്. ഇതില്‍ ഒരു ഗാനം പാടാന്‍ പോകുന്നത് നായകന്‍ ചിമ്പുവാണ്. ചിമ്പു ഇതിനുമുന്‍പും റഹ്മാന് വേണ്ടി പാടിയിട്ടുണ്ട്. കാതല്‍ വൈറസ് എന്ന ചിത്രത്തിലാണ് റഹ്മാന് വേണ്ടി ചിമ്പു പാടിയത്.

English summary
actor simbu to sing for music director a.r rahman

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam