twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പ്രശാന്തിന്റെ വിവാഹം ഞങ്ങൾക്ക് പറ്റിയ വലിയ തെറ്റ്, അവൻ പ്രണയിച്ച് കല്യാണം കഴിച്ചാൽ മതിയായിരുന്നു'; ത്യാ​ഗരാജൻ

    |

    നടനും സംവിധായകനും തമിഴ് ചലച്ചിത്ര നിർമ്മാതാവുമെല്ലമാണ് ത്യാഗരാജൻ. ന്യൂഡെൽഹി അടക്കമുള്ള നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടേയും ഭാ​ഗമായിട്ടുള്ള നടൻ കൂടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് അദ്ദേഹം ഏറെയും സിനിമകൾ ചെയ്തിട്ടുള്ളത്. നടൻ വിക്രമിന്റെ അമ്മാവൻ കൂടിയാണ് ത്യാഗരാജൻ. അച്ഛന്റെ വഴിയെ താരത്തിന്റെ മകൻ പ്രശാന്തും സിനിമയിൽ എത്തിയിരുന്നു. ഒരു കാലത്ത് വലിയ ഫാൻ ബേസ് ഉണ്ടായിരുന്ന നടനായിരുന്നു പ്രശാന്ത്. ജീൻസ് അടക്കമുള്ള സിനിമകളിലൂടെ ഇദ്ദേഹം തമിഴിലും സൗത്ത് ഇന്ത്യയിലും സൃഷ്ടിച്ചിട്ടുള്ള ഓളം ചെറുതല്ല.

    'കുട്ടിക്കാലത്ത് ചേട്ടനെ അടുത്ത് കിട്ടിയിട്ടില്ല, ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത്'; മഞ്ജു വാര്യർ'കുട്ടിക്കാലത്ത് ചേട്ടനെ അടുത്ത് കിട്ടിയിട്ടില്ല, ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത്'; മഞ്ജു വാര്യർ

    ലോക സുന്ദരി ഐശ്വര്യ റായി മുതൽ നടി സ്നേഹ വരെ പ്രശാന്തിന്റെ നായികമാരായിട്ടുണ്ട്. 1990കളിൽ ആണ് പ്രശാന്ത് നായകനായി തമിഴിൽ തിളങ്ങിയത്. പതിനേഴാം വയസിൽ രാധാ ഭാരതി സംവിധാനം ചെയ്ത വൈഗസി പൊറന്താച്ച് എന്ന ചലച്ചിത്രത്തിലാണ് പ്രശാന്ത് ആദ്യമായി അഭിനയിച്ചത്. ‌1990കളുടെ അവസാനത്തിൽ കണ്ണെതിരേ തോന്റിനാൾ, കാതൽ കവിതൈ, ജോഡി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നായക നടനായി തമിഴിൽ വിലസുന്ന കാലത്ത് പെടുന്നനെ പ്രശാന്ത് സിനിമകളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി.

    'ഫഹദിനൊപ്പം കണ്ടപ്പോൾ‌ കുഴപ്പമില്ലായിരുന്നല്ലോ?'; പരിക്കേറ്റ കൈയ്യുമായി നസ്രിയ നസീം, കാരണം തിരക്കി ആരാധകർ!'ഫഹദിനൊപ്പം കണ്ടപ്പോൾ‌ കുഴപ്പമില്ലായിരുന്നല്ലോ?'; പരിക്കേറ്റ കൈയ്യുമായി നസ്രിയ നസീം, കാരണം തിരക്കി ആരാധകർ!

    തമിഴ് സിനിമയിൽ മുൻനിര നായകനാകേണ്ടിയിരുന്ന നടൻ

    2010ന് ശേഷാണ് വല്ലപ്പോഴുമെങ്കിലും സിനിമകൾ ചെയ്യാമെന്ന് പ്രശാന്ത് തീരുമാനിക്കുന്നതും മമ്പട്ടിയാൻ പോലുള്ള സിനിമകൾ ചെയ്യുന്നതും. നാൽപത്തിയെട്ടുകാരനായ പ്രശാന്ത് വീണ്ടും സിനിമയിൽ സജീവമാകണമെന്ന് ആ​ഗ്രഹിക്കുന്ന നിരവധി പ്രേക്ഷകർ ഇപ്പോഴും തെന്നിന്ത്യയിലുണ്ട്. മകന്റെ കരിയർ തകരാൻ കാരണമായതിന് പിന്നിലെ കാരണങ്ങളും പ്രശാന്തിന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ പിതാവ് ത്യാ​ഗരാജൻ. വിവാഹമാണ് പ്രശാന്തിന്റെ സിനിമാ ജീവിതം തകർത്തത് എന്ന ​ഗോസിപ്പുകൾ ഏറെക്കുറെ ശരിയാണെന്നാണ് ത്യാ​ഗരാജൻ പറയുന്നത്. 'എനിക്ക് പ്രശാന്തിനോട് ഒരു മകൻ എന്നതിലപ്പുറം ഉള്ള ബഹുമാനം ഉണ്ട്. എല്ലാത്തിലും വളരെ കൃത്യത കാണിച്ചിരുന്ന എല്ലാവരോടും ബഹുമാനം ഉള്ള വ്യക്തിയായിരുന്നു പ്രശാന്ത്.'

    ഞാൻ അഭിനയം നിർത്തി

    'പക്ഷെ അവന് പ്രതീക്ഷിച്ച നിലയിൽ വളരാൻ സാധിച്ചില്ല. പ്രശാന്തിന് വേണ്ടിയാണ് ഞാൻ അഭിനയം നിർത്തിയത്. മുരുഗദോസ് ആദ്യമായി സംവിധാനം ചെയ്ത ധീന എന്ന ചിത്രത്തിലേക്ക് ആദ്യം നായകനായി തീരുമാനിച്ചിരുന്നത് പ്രശാന്തിനെയായിരുന്നു. കഥ പറഞ്ഞത് ത്യാഗരാജനോടാണ്. ആ സമയത്ത് പ്രശാന്ത് മണിരത്‌നത്തിന്റെ ഒരു സിനിമയുടെ തിരക്കിലായിരുന്നു. മൂന്ന് മാസം കൊണ്ട് മുരുഗദോസിന്റെ സിനിമ ചെയ്യാം എന്നാണ് പറഞ്ഞിരുന്നത്. അപ്പോഴേക്കും നിർമാതാവിന്റെ സമ്മർദ്ദം കാരണം ഷൂട്ടിങ് വേഗം ആരംഭിക്കേണ്ടതായി വന്നു. ആ സാഹചര്യത്തിലാണ് അജിത്തിനെ നായകനാക്കിയത്. അതുപോലെ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലും പ്രശാന്തിന് പകരമാണ് അജിത്ത് അഭിനയിച്ചത്. പ്രശാന്തിന്റെ ദാമ്പത്യ ജീവിതത്തിലെ തകർച്ചയാണ് കരിയറിലും പ്രതിഫലിച്ചത് എന്നത് ഒരു അർത്ഥത്തിൽ അത് ശരിയാണ്.'

    കല്യാണം ഞങ്ങൾക്ക് പറ്റിയ അബദ്ധമാണ്

    'പ്രശാന്തിന്റെ കല്യാണം ഞങ്ങൾക്ക് പറ്റിയ അബദ്ധമാണ്. അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന പെൺകുട്ടിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പ്രണയിച്ച് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെങ്കിൽ അവന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു. നല്ല കുടുംബമായിരുന്നു അത്. എല്ലാവരും ഡോക്ടേഴ്‌സ് ആണ്. അടുത്ത ബന്ധുവിലൂടെ വന്ന വിവാഹ ആലോചന ആയതിനാൽ അധികം അന്വേഷിച്ചിരുന്നില്ല. അതാണ് ഞങ്ങൾ പ്രശാന്തിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. ആ പെൺകുട്ടി നേരത്തെ വിവാഹം ചെയ്തതായിരുന്നു അക്കാര്യം മറച്ച് വെച്ചുകൊണ്ടാണ് പ്രശാന്തുമായുള്ള വിവാഹം നടന്നത്. അക്കാര്യം വിവാഹ മോചനം വരെയും ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതിന്റെ കുറ്റബോധം കൊണ്ടോ മറ്റുള്ളവരുടെ സമ്മർദ്ദം കൊണ്ടോ പ്രശാന്തിനെ ഉപേക്ഷിച്ച് പോയത് അവർ തന്നെയാണ്.'

    ആ പെൺകുട്ടി നേരത്തെ വിവാഹതിയായിരുന്നു

    'പ്രശാന്തിന്റെ കല്യണവും അതിന് ശേഷം നടന്ന കഥകളും പുറത്ത് വന്നതോടെ അവന്റെ ഒരു ആരാധകനാണ് ആ പെൺകുട്ടി നേരത്തെ വിവാഹതിയായിരുന്നു എന്ന കാര്യം ഞങ്ങളെ അറിയിച്ചത്. അതൊരു രജിസ്റ്റർ വിവാഹമായിരുന്നു. ആ രജിസ്റ്റർ ഓഫീസിൽ നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോൾ അത് ഞങ്ങൾക്ക് ബോധ്യമാവുകയും ചെയ്തു. പക്ഷെ തങ്ങളുടെ തെറ്റ് മറച്ച് വെച്ച് ആ പെൺകുട്ടിയുടെ വീട്ടുകാർ പ്രശാന്തിന് എതിരെ കേസ് കൊടുക്കുകയും ഭീകരമായ തുക ജീവനാംശമായി ആവശ്യപ്പെടുകയും ആയിരുന്നു. മകന് അങ്ങനെ ഒരു കല്യാണം ചെയ്ത് കൊടുത്തതിൽ ഞാൻ ഇന്നും സങ്കടപ്പെടുന്നു. വിവാഹ ജീവിതത്തിലെ ടോർച്ചറിങ് ആണ് പ്രശാന്തിന്റെ കരിയറിൽ വീഴ്ച വരാനും കാരണമായത്' ത്യാ​ഗരാജൻ പറയുന്നു.

    Read more about: thiagarajan
    English summary
    actor Thiagarajan revealed that Prashanth's career was ruined becuse of ex-wife
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X