»   » ഇളയദളപതി വിജയ് യുടെ അച്ഛന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം സ്വകാര്യാശുപത്രിയില്‍

ഇളയദളപതി വിജയ് യുടെ അച്ഛന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം സ്വകാര്യാശുപത്രിയില്‍

Written By:
Subscribe to Filmibeat Malayalam

കോട്ടയം: തമിഴ് നടന്‍ ഇളയദളപതി വിജയ് യുടെ അച്ഛനും പ്രശസ്ത സംവിധായകനും നിര്‍മാതാവും നടനുമായ എസ് എ ചന്ദ്രശേഖരനെ ഗുരുതരാവസ്ഥയില്‍ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുമരകത്തെ റിസോര്‍ട്ടില്‍ കാല്‍ വഴുതി വീണ ചന്ദ്രശേഖരനെ പെട്ടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും കാലിനും കാര്യമായ പരിക്കുകള്‍ ഉണ്ടെന്നാണ് വിവരം.

 vijay-and-chandrasekhar

മകന്‍ വിജയ് ഇന്ന് (ആഗസ്റ്റ് 24) കോട്ടയത്ത് എത്തും. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വിജയ് വന്നതിന് ശേഷം കൂടുതല്‍ സൗകര്യമായ ചികിത്സ ലഭിയ്ക്കുന്ന ഇടത്തേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും

എണ്‍പതുകളില്‍ സംവിധായകനായും നിര്‍മാതാവായും തമിഴ് സിനിമയില്‍ നിറഞ്ഞു നിന്ന ചന്ദ്രശേഖര്‍ തന്നെയാണ് മകന്‍ വിജയ് യെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയത്.

English summary
Tamil actor Vijay's father S. A. Chandrasekhar was admitted to a hospital here Wednesday after he met with an accident at a resort in nearby Kumarakom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam