For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയുടെ ആസ്തി 455 കോടി? നൂറ് കോടിയ്ക്ക് മുകളില്‍ പ്രതിഫലം, നടന്റെ ആസ്തിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്

  |

  എല്ലാ വര്‍ഷവും പൊങ്കലിനോ ദീപാവലിയ്‌ക്കോ വിജയ് ആരാധകര്‍ ആവേശത്തിലാവും. ഇക്കൊല്ലം പൊങ്കലിനാണ് വരിസു എന്ന സിനിമയുമായി നടനെത്തിയത്. ഏപ്രിലില്‍ ബീസ്റ്റ് എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് പുത്തന്‍ ചിത്രവുമായി നടനെത്തിയത്. ഓരോ തവണയും ബോക്‌സോഫീസില്‍ ഹിറ്റടിക്കുന്നതിലൂടെ വിജയുടെ താരമൂല്യം കൂടി വരികയാണ്.

  Also Read: ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുത്ത് ദരിദ്രനായി; കമൽ ഹാസന്റെ ആരോപണം പൊളിച്ചടുക്കി മുൻഭാര്യ വാണി ഗണപതി

  പത്താം വയസില്‍ ബാലതാരമായി കരിയര്‍ തുടങ്ങിയ വിജയുടെ പതിനെട്ടാമത്തെ വയസിലാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. നിലവില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടന്മാരില്‍ ഒരാളാണ് വിജയ്. നടന്റെ സാമ്പത്തികത്തെ പറ്റിയുള്ള ചില വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

  ബാലതാരമായി ഏഴെട്ട് സിനിമകളില്‍ അഭിനയിച്ച വിജയ് ഇളയദളപതി എന്ന പേരിലാണ് അറിയപ്പെട്ട് തുടങ്ങിയത്. ഇപ്പോഴും ദളപതിയായി തന്നെ നിറഞ്ഞ് നില്‍ക്കുന്നു. തമിഴിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി വളര്‍ന്ന വിജയ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമേ അഭിനയിക്കുന്നുള്ളു. എങ്കിലും കോടിക്കണക്കിന് ആസ്തിയാണ് ഇതുവരെയുള്ള കരിയറില്‍ താരം സ്വന്തമാക്കിയിരിക്കുന്നത്.

  Also Read: ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുത്ത് ദരിദ്രനായി; കമൽ ഹാസന്റെ ആരോപണം പൊളിച്ചടുക്കി മുൻഭാര്യ വാണി ഗണപതി

  നിലവിലെ കണക്ക് പ്രകാരം 56 മില്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തി. ഏകദേശം 445 കോടി ഇന്ത്യന്‍ രൂപയുണ്ടാകും. വാര്‍ഷിക വരുമാനമായി 120 മുതല്‍ 150 കോടി വരെയാണ് വിജയ് സ്വന്തമാക്കുന്നത്. അവസാനം റിലീസിനെത്തിയ ബീസ്റ്റ് എന്ന ചിത്രത്തില്‍ നൂറ് കോടി രൂപയായിരുന്നു വിജയ് പ്രതിഫലമായി വാങ്ങിയത്.

  ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമ ബോക്‌സോഫീസില്‍ നൂറ് കോടി സ്വന്തമാക്കിയിരുന്നു. പിന്നാലെ പുത്തന്‍ ചിത്രമായ വരിസു നും നൂറ് കോടി ക്ലബ്ലിലേക്ക് എത്തിയതായിട്ടാണ് വിവരം.

  ഈ സിനിമയില്‍ അഭിനയിക്കാനായി പ്രതിഫലം വര്‍ധിപ്പിച്ച് ഏകദേശം 150 കോടിയിലേക്ക് എത്തിച്ചതായിട്ടും സൂചനയുണ്ട്. പിങ്ക്‌വില്ലയാണ് ഒരു സിനിമയ്ക്ക് വേണ്ടി വിജയ് നൂറ്റിയമ്പത് കോടിയോളം വാങ്ങിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ പ്രമുഖ നടന്മാര്‍ വാങ്ങിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്ക് പോലും ഏകദേശം ഇത്രയും തുകയേ ഉള്ളുവെന്നതും ശ്രദ്ധേയമാണ്.

  സിനിമയ്ക്ക് പുറമേ നിരവധി ബ്രാന്‍ഡുകളുുമായിട്ടും വിജയ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അത്തരത്തില്‍ പത്ത് കോടിയോളം താരത്തിന് ലഭിക്കുന്നുണ്ട്. മാത്രമല്ല ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് നടന്‍. ആഡംബരത്തിന് പ്രധാന്യം നല്‍കിയിട്ടുള്ള ബംഗ്ലാവുകളും താരത്തിനുണ്ട്. നിലവില്‍ ഭാര്യ സംഗീതയുടെയും മക്കളുടെയും കൂടെ താമസിക്കുന്ന ബംഗ്ലാവിന് പുറമേ ചെന്നൈയില്‍ വേറെയും വീടുകളുണ്ട്.

  ഹോളിവുഡ് താരം ടോം ക്രൂസിന്റെ വീടിന്റെ അതേ മാതൃകയില്‍ വിജയ് ഒരു വീട് പണിതിരുന്നു. അതേ സമയം സാമ്പത്തിക തിരിമറി ഉണ്ടായിട്ടുണ്ടോന്ന് അന്വേഷിച്ച് മുന്‍പ് വിജയിയുടെ വീട് ഇന്‍കംടാക്‌സ് പരിശോധിക്കുകയും നടനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് താരത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്ന് വന്നത്. എന്നാല്‍ കേസില്‍ നടന്‍ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു.

  Read more about: vijay വിജയ്
  English summary
  Actor Vijay's Net Worth And His Remuneration Of 2023 Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X