»   » വിക്രമിന്റെ അച്ഛനും, നടനുമായ വിനോദ് അന്തരിച്ചു, തന്റെ താരപദവി മകന് വേണ്ടി ഉപയോഗിക്കാത്ത നടന്‍!!

വിക്രമിന്റെ അച്ഛനും, നടനുമായ വിനോദ് അന്തരിച്ചു, തന്റെ താരപദവി മകന് വേണ്ടി ഉപയോഗിക്കാത്ത നടന്‍!!

Posted By:
Subscribe to Filmibeat Malayalam

നടന്‍ ചിയാന്‍ വിക്രമിന്റെ അച്ഛനും പ്രശസ്ത നടനുമായ വിനോദ് രാജ് അന്തരിച്ചു. പ്രായത്തിന്റേതായ അസുഖങ്ങളെ തുടര്‍ന്ന് സിനിമാഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു വിനോദ് രാജ്. ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

സഹതാര വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വിനോദ് രാജിന്റെ ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ജനശ്രദ്ധ നേടി. ജോണ്‍ വിക്ടര്‍ എന്നാണ് ശരിയായ പേര്. സിനിമ നല്‍കിയ പേരാണ് വിനോദ് രാജ

കുടുംബം

ഭാര്യ രാജേശ്വരി സബ് കലക്ടറായിരുന്നു. വിക്രമിനെ കൂടാതെ ഒരു മകനും മകളും വിനോദ് രാജിനുണ്ട്. രണ്ടാമത്തെ മകന്‍ അരവിന്ദ് യുഎഇയില്‍ സെറ്റില്‍ഡാണ്. മകള്‍ അനിത ടീച്ചറാണ്. നടന്‍ ത്യാഗരാജന്‍ (നടന്‍ പ്രശാന്തിന്റെ അച്ഛന്‍) വിനോദിന്റെ ഭാര്യാ സഹോദരനാണ്.

അഭിനയത്തിലേക്ക്

സീരിയല്‍ രംഗത്ത് കൂടെയാണ് വിനോദ് രാജ് അഭിനയ രംഗത്ത് എത്തിയത്. 1988 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഗലാട്ട കുടുംബ എന്ന ചിത്രത്തിലൂടെ മിനിസ്‌ക്രീനിലെത്തി.

സിനിമയിലേക്ക്

രണ്ട് വര്‍ഷം കഴിഞ്ഞ്, 1990 ല്‍ കാതല്‍ കണ്മണി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയിലെത്തി. എന്നാല്‍ ആ ചിത്രം പരാജയപ്പെട്ടതോടെ നായകനായി തുടരാന്‍ വിനോദ് രാജിന് സാധിച്ചില്ല.

സഹതാര വേഷങ്ങളില്‍

പിന്നീട് തമിഴ്, മലയാളം, തെലുങ്ക് വേഷങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ക്കായി ശ്രമിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു വിനോദ് രാജ്. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും അതിലൂടെ ശ്രദ്ധിക്കപ്പെടാന്‍ വിനോദിന് സാധിച്ചു.

വിക്രമിന്റെ വരവ്

അച്ഛന്‍ നടനായി സിനിമയിലുള്ളപ്പോഴാണ് വിക്രം അഭിനയത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും താനൊരു താരപുത്രനാണെന്ന ഭാവമോ പറച്ചിലോ വിക്രമിനുണ്ടായിരുന്നില്ല. ഡബ്ബിങ് ആര്‍ട്ടിസാറ്റായി വന്ന്, മലയാള സിനിമകളില്‍ സഹതാരമായി അഭിനയിച്ചതിന് ശേഷമാണ് തമിഴകത്ത് എത്തിയത്.

English summary
Tamil movie star Vikram's father Vinod Raj died on Sunday. He was also a film actor, who mostly appeared in supporting roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X